ETV Bharat / state

എബിസി പദ്ധതി പുനനാരംഭിക്കുന്നു; തെരുവ് നായകളെ നേരിടാൻ സജ്ജമായി കോട്ടയം - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത

തെരുവ് നായകളെ നേരിടാൻ നാല് കോടി രൂപയുടെ പദ്ധതിക്ക് കോട്ടയം ജില്ല ഭരണകൂടം തുടക്കമിട്ടിരിക്കുകയാണ്

kottayam district plan to sterilize street dogs  sterilize street dogs  sterilization of street dogs  street dosg in kottayam  latest news in kottayam  എബിസി പദ്ധതി പുനനാരംഭിക്കുന്നു  തെരുവ് നായകളെ നേരിടാൻ സജ്ജമായി കോട്ടയം  നാല് കോടി രൂപയുടെ പദ്ധതി  കോട്ടയം ജില്ല ഭരണകൂടം  തെരുവ് നായകളെ നേരിടാൻ  എബിസി പദ്ധതി  തെരുവു നായകളെ വന്ധ്യകരിക്കുക  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  കോട്ടയം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
എബിസി പദ്ധതി പുനനാരംഭിക്കുന്നു; തെരുവ് നായകളെ നേരിടാൻ സജ്ജമായി കോട്ടയം
author img

By

Published : Sep 6, 2022, 10:19 PM IST

Updated : Sep 7, 2022, 5:11 PM IST

കോട്ടയം: തെരുവ് നായകളെ നേരിടാൻ സമഗ്ര പദ്ധതിയുമായി കോട്ടയം ജില്ല. ജില്ലയിൽ നായകളെ വന്ധ്യകരിക്കുന്നതിനുള്ള പദ്ധതി ഉടൻ പുനരാരംഭിക്കും. നാല് കോടി രൂപയുടെ പദ്ധതിക്ക് ആണ് ജില്ലാ ഭരണകൂടം ആസൂത്രണം നൽകിയിരിക്കുന്നത്.

ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് എബിസി പദ്ധതി പുനരാരംഭിക്കുന്നത്. കോട്ടയം കോടിമതയിലെ മൃഗസംരക്ഷണ വകുപ്പിന്റെ കേന്ദ്രത്തിൽ ആണ് വന്ധ്യകരണം തുടങ്ങുന്നത്. ഒരു ദിവസം 10 നായ്ക്കളെ വന്ധ്യകരിക്കുന്നതിനാണ് ആദ്യശ്രമം.

എബിസി പദ്ധതി പുനനാരംഭിക്കുന്നു; തെരുവ് നായകളെ നേരിടാൻ സജ്ജമായി കോട്ടയം

ഇതിന് പിന്നാലെ ഉഴവൂരിലും പാലായിലും വന്ധ്യകരണ കേന്ദ്രങ്ങൾ സജ്ജമാക്കും. ഗ്രാമപഞ്ചായത്തുകൾ മൂന്നലക്ഷവും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 5 ലക്ഷം രൂപയും ഇതിനായി മാറ്റിവെക്കണം. നേരത്തെ കുടുംബശ്രീക്ക് നൽകിയ ഒരു കോടി രൂപ തിരികെ വാങ്ങിയാണ് വന്ധ്യകരണ കേന്ദ്രങ്ങൾ സജ്ജമാക്കുന്നത്.

നായ പിടുത്തക്കാർക്കും പരിശീലനം നൽകും. നായ്ക്കളുടെ വന്ധ്യകരണത്തിന് ഏഴ്‌ സെന്‍ററുകളാണ് ജില്ലയിൽ ഉദ്ദേശിക്കുന്നത്. നാലുവർഷം മുൻപാണ് എബിസി പദ്ധതി ജില്ലയിൽ നിലച്ചത്. ജില്ലയിൽ തെരുവ് നായകളുടെ അക്രമം രൂക്ഷമായ സാഹചര്യത്തിലാണ് തിരക്കുപിടിച്ചുള്ള നീക്കങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്ത് വരുന്നത്.

Last Updated : Sep 7, 2022, 5:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.