ETV Bharat / state

അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാതെ വഴിയാത്രക്കാർ; ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കോട്ടയം നട്ടാശേരി കുഴിക്കാലായിൽ അരുൺ കുമാർ ജോസഫാണ് മരിച്ചത്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരാണ് പരിക്കേറ്റ് റോഡിൽ കിടന്നയാളെ ആശുപത്രിയിൽ എത്തിച്ചത്

Kottayam bike accidant  അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാതെ വഴിയാത്രക്കാർ  കോട്ടയത്ത് വാഹനാപകടം  കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു മരണം  അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു  ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു  bike accident  bike and car collided
അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാതെ വഴിയാത്രക്കാർ; ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
author img

By

Published : Jul 7, 2022, 9:09 AM IST

കോട്ടയം: എംസി റോഡിൽ ഏറ്റുമാനൂർ കാരിത്താസ് ആശുപത്രിയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോട്ടയം നട്ടാശേരി കുഴിക്കാലായിൽ അരുൺ കുമാർ ജോസഫാണ് മരിച്ചത്. ബുധനാഴ്‌ച രാത്രി പത്തോടെയായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോവുകയായിരുന്നു കാർ എതിർദിശയിൽ നിന്നെത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ നിർത്തിയെങ്കിലും ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണു കിടന്ന ബൈക്ക് യാത്രികനെ കാറിലുണ്ടായിരുന്നവരോ വഴിയാത്രക്കാരോ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല.

ഈ സമയം കാരിത്താസ് ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ജയപ്രകാശ് ബി, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ വിഷ്‌ണു വിജയ് എന്നിവർ ചേർന്ന് പരിക്കേറ്റയാളെ മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിന്‍റെ നമ്പർ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

Also read: കൊട്ടാരക്കരയില്‍ കാര്‍ കലുങ്കിലേക്ക് ഇടിച്ച് കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.