ETV Bharat / state

തെരഞ്ഞെടുപ്പില്‍ ഹരിതമയം: മാതൃകയായി കോട്ടയം കലക്ടറേറ്റ്

പൂർണമായും പ്രകൃതി സൗഹൃദ ഉൽപന്നങ്ങളാണ് ഇതിന്‍റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്

ഹരിത മാതൃക ബൂത്ത്
author img

By

Published : Apr 3, 2019, 5:07 PM IST

Updated : Apr 3, 2019, 10:43 PM IST

ഹരിത മാതൃക ബൂത്ത്
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കോട്ടയം കലക്ടറേറ്റ് വളപ്പിൽ സ്ഥാപിച്ചിരിക്കുന്ന ഹരിത മാതൃക ബൂത്ത് കൗതുക കാഴ്ചയാകുന്നു. ഓലക്കുടിലിന്‍റെയും കെട്ടുവെള്ളത്തിന്‍റെയും മുകൾഭാഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഹരിത മാതൃക ബൂത്ത് ഒരുക്കിയിരിക്കുന്നത്. പൂർണമായും പ്രകൃതി സൗഹൃദ ഉൽപന്നങ്ങളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഓല, മുള, ചാക്ക് എന്നിവയാണ് നിർമ്മാണ വസ്തുക്കൾ. ബൂത്തിനുള്ളിൽ ഇരുമ്പിലും തടിയിലും നിർമ്മിച്ച ഇരിപ്പിടങ്ങളും റെഡിയാണ്.

ചുട്ടു പൊള്ളുന്ന ചൂടിലും ഓലമേഞ്ഞ ബൂത്തിനുള്ളിലെ കുളിർമയാണ് ആളുകളെ ആകർഷിക്കുന്നത്. മൊബൈൽ ഫോണിലും മറ്റു ചിത്രങ്ങൾ പകർത്തുന്നവരും നിരവധി. ഹരിത സന്ദേശം പകരാൻ പ്രകൃതിസൗഹൃദ ബൂത്തിന് മാതൃക ഒരുക്കിയിരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ, ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, സ്വച്ഛ് ഭാരത് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്.

Intro:ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കോട്ടയം കളക്ടറേറ്റ് വളപ്പിൽ സ്ഥാപിച്ചിരിക്കുന്ന ഹരിത മാതൃക ബൂത്ത് കൗതുക കാഴ്ചയാകുന്നു

Body:ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കളക്ടറേറ്റ് വളപ്പിൽ ഹരിത മാതൃക ബൂത്ത് നിർമ്മിച്ചിരിക്കുന്നത്. ഓലക്കുടിലിൻെ യോ കെട്ടു വെള്ളത്തിൻറെ മുകൾഭാഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഹരിത മാതൃക ബൂത്ത് ഒരുക്കിയിരിക്കുന്നത്. പൂർണമായും പ്രകൃതി സൗഹൃദ ഉൽപന്നങ്ങളാണ് ഇതിൻറെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നതും. ഓല, മുള, ചാക്ക്, തുടങ്ങിയവയാണ് നിർമ്മാണവസ്തുക്കൾ. ബൂത്തിനു ഉള്ളിൽ ഇരുമ്പിൽ തടിയിലും തീർത്തിരിക്കുന്ന ഇരിപ്പിടങ്ങളും ഒരുക്കിയിരിക്കുന്നു. ചുട്ടു പൊള്ളുന്ന ചൂടിലും ഓലമേഞ്ഞ ബൂത്ത്നുള്ളിലെ കുളിർമയാണ് ആളുകളെ ആകർഷിക്കുന്നത്. മൊബൈൽ ഫോണിലും മറ്റു ചിത്രങ്ങൾ പകർത്തുന്നവരും നിരവധി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റച്ചട്ടം നിർബന്ധമാക്കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശത്തിൻെറ പശ്ചാത്തലത്തിൽ, ഹരിത സന്ദേശം പകരാൻ പ്രകൃതിസൗഹൃദ ബൂത്തിന് മാതൃക ഒരുക്കിയിരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ, ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, സ്വച്ഛ് ഭാരത് മിഷൻ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്.

Conclusion:സുബിൻ തോമസ് ഇ ടി വി ഭാരത് കോട്ടയം
Last Updated : Apr 3, 2019, 10:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.