കോട്ടയം: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രധിഷേധ ധർണ നടത്തി. ധർണ അഡ്വക്കറ്റ് മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇന്ധന വിലവർധനവിൽ കൈയും കെട്ടി നോക്കി നിൽക്കുന്ന നയമാണ് കേന്ദ്ര സർക്കാരിന്‍റേതെങ്കിൽ പുരകത്തുമ്പോൾ വാഴ വെട്ടുന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മോൻസ് ജോസഫ് പറഞ്ഞു.
യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്‍റ് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.
Also read: പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന, കോട്ടയം വനിത ലീഗ് ജനറല്‍ സെക്രട്ടറി രാജി വച്ചു