ETV Bharat / state

സേവന നിരക്കുകൾ വർധിപ്പിച്ച് കേരള പൊലീസ്; മൈക്ക് ലൈസൻസിന് ഇനി ഇരട്ടിത്തുക

സേവന-ഫീസ് പുതുക്കി നിശ്ചയിക്കണമെന്ന ഡിജിപി അനിൽ കാന്തിന്‍റെ ശുപാർശയ്‌ക്ക് സർക്കാർ അംഗീകാരം നൽകുകയായിരുന്നു

Kerala Police raises service charges  Kerala Police service charge  mike license fee kerala police  മൈക്ക് ലൈസൻസ് ഫീസ് കേരള പൊലീസ്  കേരള പൊലീസ് സേവന നിരക്ക്  ഡിജിപി അനിൽ കാന്ത്  പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഫീസ്  police clearance certificate fee
സേവന നിരക്കുകൾ വർധിപ്പിച്ച് കേരള പൊലീസ്; മൈക്ക് ലൈസൻസിന് ഇനി ഇരട്ടിത്തുക
author img

By

Published : Jun 24, 2022, 3:18 PM IST

കോട്ടയം: കേരള പൊലീസ് സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചു. നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊലീസിന്‍റെ സേവന-ഫീസ് നിരക്കുകൾ 10% ആണ് വർധിപ്പിച്ചത്. സേവന-ഫീസ് പുതുക്കി നിശ്ചയിക്കണമെന്ന ഡിജിപി അനിൽ കാന്തിന്‍റെ ശുപാർശയ്‌ക്ക് സർക്കാർ അംഗീകാരം നൽകുകയായിരുന്നു.

സേവന നിരക്കുകൾ വർധിപ്പിച്ച് കേരള പൊലീസ്; മൈക്ക് ലൈസൻസിന് ഇനി ഇരട്ടിത്തുക

ഇതോടെ 15 ദിവസത്തേക്ക് പൊലീസിന്‍റെ മൈക്ക് ലൈസൻസിന് 330 രൂപ ആയിരുന്നത് ഇനി 660 രൂപ നൽകണം. സഞ്ചരിക്കുന്ന വാഹനത്തിൽ, കേരളം മുഴുവൻ മൈക്ക് അനൗൺസ്‌മെന്‍റ് നടത്തണമെങ്കിൽ രാഷ്‌ട്രീയ പാർട്ടികളും കൂടുതൽ തുക നൽകണം. നിലവിലെ 5,515 രൂപ 11,030 രൂപയാക്കി (അഞ്ച് ദിവസത്തേക്ക്) വർധിപ്പിച്ചു.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള ഫീസ് 555ൽ നിന്ന് 610 രൂപയാക്കി. ജില്ലയ്‌ക്കകത്ത് സഞ്ചരിക്കുന്ന വാഹനത്തിൽ മൈക്ക് അനൗൺസ്‌മെന്‍റ് നടത്തുന്നതിനുള്ള തുക 555 ൽ നിന്ന് 1,110 രൂപയാക്കി.

സ്വകാര്യ വിനോദ പരിപാടികൾ, സിനിമ ഷൂട്ടിങ് എന്നിവയ്‌ക്കും കൂടുതൽ തുകയൊടുക്കണം. സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ സേവനം ആവശ്യമെങ്കിൽ (ഓരോ നാല് മണിക്കൂറിനും) പകൽ 3,795 രൂപയും, രാത്രി 4,750 രൂപയും നൽകണം. പൊലീസ് സ്റ്റേഷനിൽ ഷൂട്ടിങ് നടത്തണമെങ്കിൽ 11,025 രൂപയ്‌ക്ക് പകരം ഇനി പ്രതിദിനം 33,100 രൂപ നൽകണം. പൊലീസ് നായയുടെ സേവനത്തിനായി പ്രതിദിനം 6,950 രൂപയും, വയർലെസ് സെറ്റ് ഉപയോഗത്തിനായി 2,315 രൂപയും നൽകണം.

ഫിംഗർ പ്രിന്‍റ് ബ്യൂറോ, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിലെ ഫീസുകൾ, അപകടവുമായി ബന്ധപ്പെട്ട രേഖകൾ, ഇതര സംസ്ഥാനത്തേക്കുള്ള വാഹന കൈമാറ്റ സർട്ടിഫിക്കറ്റ്, എംപ്ലോയി വെരിഫിക്കേഷൻ ഫീസ് എന്നിവയും കൂട്ടി. ബാങ്കുകൾ, തപാൽ വകുപ്പ് എന്നിവർക്ക് പൊലീസ് എസ്‌കോർട്ട് നൽകുന്നതിനുള്ള തുക, നിലവിലെ നിരക്കിൽ നിന്നു 1.85 % വർധിപ്പിച്ചു.

ലോക്ക്‌ഡൗൺ കാലയളവിൽ മന്ദീഭവിച്ച മേഖലയായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് മേഖല. കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിസിനസ് മെച്ചപ്പെട്ടു വരികയായിരുന്നു. എന്നാൽ സർക്കാരിന്‍റെ ഈ തീരുമാനം വലിയ തിരിച്ചടിയാണ് സൃഷ്‌ടിച്ചിരിക്കുന്നതെന്ന് പാലായിലെ നാഗിൻ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ അനൂപ് പറഞ്ഞു. മൈക്ക് ലൈസൻസ് തുകയിൽ ഇളവ് വരുത്തിയാൽ മാത്രമേ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ എന്നും അനൂപ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.