ETV Bharat / state

കെഎസ്ആർടിസി കോട്ടയം ബാംഗ്ലൂർ സ്കാനിയ ബസ് സർവീസ് പുനരാരംഭിച്ചു - കെഎസ്ആർടിസി

കെഎസ്ആർടിസിയുടെ സ്കാനിയ ബസ്സുകൾ തിരുവനന്തപുരത്തേക്ക് മാറ്റിയതിനാൽ വാടകക്കെടുത്ത രണ്ട് ബസുകളിലായാണ് സർവീസ് നടത്തുന്നത്

scania
author img

By

Published : Feb 7, 2019, 11:41 PM IST

മൂന്ന് മാസമായി മുടങ്ങികിടന്ന കെഎസ്ആർടിസിയുടെ കോട്ടയം ബാംഗ്ലൂർ സ്കാനിയ ബസ് സർവീസ് പുനരാരംഭിച്ചു.കഴിഞ്ഞ ആഴ്ച അവസാനത്തോടെയാണ് സർവീസ് പുനരാരംഭിച്ചത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഗതാഗതവകുപ്പ് മന്ത്രി ആയിരിക്കുമ്പോഴാണ് കോട്ടയം ബാംഗ്ലൂർ സ്കാനിയ ബസ് സർവീസ് ആരംഭിച്ചത്.

മുടക്കമില്ലാത്ത സർവീസും സമയ കൃത്യതയും മൂലം ബസിൽ യാത്രക്കാർ ധാരാളമുണ്ടായിരുന്നു.എന്നാൽ ബസുകളുടെ സർവീസ് എളുപ്പത്തിനെന്ന കാരണത്താൽ ബസുകൾ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും ആറുമണിക്ക് കോട്ടയത്ത് എത്തേണ്ട ബസുകൾ പല കാരണത്താൽ മണിക്കൂറുകളോളം വൈകി എത്താൻ തുടങ്ങിയതോടെ യാത്രക്കാർ കുറഞ്ഞു. തുടർന്ന് മൂന്ന് മാസങ്ങൾക്കുമുമ്പ് ഈ സർവീസ് നിർത്തലാക്കി.

കെഎസ്ആർടിസി കോട്ടയം ബാംഗ്ലൂർ സ്കാനിയ ബസ് സർവീസ് പുനരാരംഭിച്ചു
കോട്ടയത്ത് അനുവദിക്കപ്പെട്ടിരുന്ന ബസ്സുകൾ ഇപ്പോഴും തിരുവനന്തപുരത്തു തന്നെയാണ്. വാടകയ്ക്കെടുത്ത ബസുകളാണ് നിലവിൽ കോട്ടയം ബാംഗ്ലൂർ സർവീസ് നടത്തുന്നത്.അടുത്തിടെ സ്ഥാനം മാറിയ കോർപ്പറേഷൻ എംടിയുടെ പരിഷ്കാരങ്ങളാണ് വലിയ വരുമാനം നൽകിയിരുന്ന ബാംഗ്ലൂർ സർവീസിന് വിനയായത് എന്നാണ് ആരോപണം .
undefined

വാടകയ്ക്കെടുത്ത ബസ്സുകൾ ഉപയോഗിച്ച് സർവീസ് പുനരാരംഭിച്ചെങ്കിലും ഒരു ബസ് തകരാറിലായാൽ പകരം സർവീസ് നടത്താൻ ബസ് ലഭ്യമാകുന്നില്ല എന്നതാണ് നിലവിൽ ബാംഗ്ലൂർ സർവീസ് നേരിടുന്ന വെല്ലുവിളി.

Intro:കെഎസ്ആർടിസിയുടെ കോട്ടയം ബാംഗ്ലൂർ സ്കാനിയ സർവീസ് പുനരാരംഭിച്ചു മൂന്നുമാസത്തോളമായി മുടങ്ങിക്കിടന്ന സർവീസ് കഴിഞ്ഞ ആഴ്ച അവസാനത്തോടെയാണ് വീണ്ടും ആരംഭിച്ചത് കെഎസ്ആർടിസിയുടെ സ്കാനിയ ബസ്സുകൾ തിരുവനന്തപുരത്തേക്ക് മാറ്റിയതിനാൽ വാടകക്കെടുത്ത 2 ബസുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്

Body:കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഗതാഗതവകുപ്പ് മന്ത്രി ആയിരിക്കുമ്പോഴാണ് കോട്ടയം ബാംഗ്ലൂർ സ്കാനിയ ബസ് സർവീസ് ആരംഭിക്കുന്നത് മുടക്കമില്ലാത്ത സർവീസും സമയ കൃത്യതയും മൂലം സ്കാനിയാക്ക് യാത്രക്കാർക്കും ധാരാളമുണ്ടായിരുന്നു എന്നാൽ സർവീസ് പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റുകയാണ് ഉണ്ടായത് ബസുകളുടെ സർവീസ് എളുപ്പത്തിനുവേണ്ടി എന്ന ന്യായം പറഞ്ഞാണ് ബസുകൾ തിരുവനന്തപുരത്തേക്ക് മാറ്റിയത് തിരുവനന്തപുരത്തുനിന്നും ആറുമണിക്ക് കോട്ടയത്ത് എത്തേണ്ട ബസുകൾ പല കാരണത്താൽ മണിക്കൂറുകളോളം വൈകി എത്താൻ തുടങ്ങിയതോടെ യാത്രക്കാരും സ്കാനിയ കയ്യൊഴിയുകയായിരുന്നു തുടർന്ന് മൂന്ന് മാസങ്ങൾക്കുമുമ്പ് ഈ സർവീസ് നിർത്തലാക്കുകയും ചെയ്തു കോട്ടയത്ത് അനുവദിക്കപ്പെട്ടിരുന്ന ബസ്സുകൾ ഇപ്പോഴും തിരുവനന്തപുരത്തു തന്നെയാണ് വാടകയ്ക്കെടുത്ത ബസുകളാണ് നിലവിൽ കോട്ടയം ബാംഗ്ലൂർ സർവീസ് നടത്തുന്നത് ബസ്സിലെ കണ്ടക്ടർ കെഎസ്ആർടിസിയുടെയും ഡ്രൈവർ ബസ് വാടകയ്ക്ക് നൽകുന്നവർ ചുമതലപ്പെടുത്തിയിരിക്കുന്ന ആളുമാണ് മൂന്നു മാസക്കാലത്തോളം bus ഇല്ലാതിരുന്ന സാഹചര്യത്തിൽ യാത്രക്കാർ മറ്റ് സർവീസുകൾക്ക് ചേക്കേറുകയും ചെയ്തു അടുത്തിടെ സ്ഥാനംമാറിയ കോർപ്പറേഷൻ എംടിയുടെ പരിഷ്കാരങ്ങളാണ് വലിയ വരുമാനം നൽകുന്ന ബാംഗ്ലൂർ സർവീസ് അവതാളത്തിലാക്കിയത് എന്നാണ് ആരോപണം വാടകയ്ക്കെടുത്ത ബസ്സുകൾ ഉപയോഗിച്ച് സർവീസ് പുനരാരംഭിച്ചെങ്കിലും ഒരു ബസ് തകരാറിലായാൽ പകരം ബസ് ലഭിച്ചില്ല എന്നതാണ് നിലവിൽ ബാംഗ്ലൂർ സർവീസ് നേരിടുന്ന വെല്ലുവിളി

Conclusion:etv ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.