ETV Bharat / state

കേരളാ കോൺഗ്രസ് പാർട്ടി സംസ്ഥാന നേതൃത്വത്തിൽ വൻ അഴിച്ചുപണിക്ക് നീക്കം - kottayam

താൽക്കാലിക ചെയർമാൻ സ്ഥാനം വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫിനെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി

നേതൃത്വത്തിൽ വൻ അഴിച്ചുപണികൾക്ക് നീക്കം
author img

By

Published : May 16, 2019, 1:56 PM IST

Updated : May 16, 2019, 2:18 PM IST

കോട്ടയം: കേരളാ കോൺഗ്രസ് പാർട്ടി സംസ്ഥാന നേതൃത്വത്തിൽ വൻ അഴിച്ചുപണികൾക്ക് തയ്യാറെടുക്കുകയാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും. കേരളാ കോൺഗ്രസിൽ താൽക്കാലിക ചെയർമാൻ സ്ഥാനം പി ജെ ജോസഫിനെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. ജോസ് കെ മാണിയെ ചെയർമാൻ സ്ഥാനത്ത് എത്തിക്കുന്നതിന് പ്രതികൂല ഘടകങ്ങളെ മയപ്പെടുത്തുക എന്നതും നേതൃമാറ്റത്തിലൂടെ നേതാക്കൾ ലക്ഷ്യമിടുന്നു എന്നാണ് സൂചന.
ചെയർമാൻ, വർക്കിംഗ് ചെയർമാൻ, വൈസ് ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, ട്രഷറർ നേതൃപദവികളിലേക്ക് സംസ്ഥാന കമ്മറ്റിയിൽ മാറ്റം വരുത്തുകയാണ് നേതാക്കളുടെ ലക്ഷ്യം. ജോസ് കെ മാണി ചെയർമാൻ സ്ഥാനത്തെത്തിയാൽ നിലവിലെ വർക്കിംഗ് ചെയർമാൻ പി ജെ ജോസഫിന് പാർലമെന്‍ററി പാർട്ടി ലീഡർ സ്ഥാനമാണ് മാണി വിഭാഗം വാഗ്ദാനം ചെയ്യുന്നത്. മാണി വിഭാഗത്തിന്‍റെ സമവായ ശ്രമം വിജയിച്ചാൽ നേതൃസ്ഥാനത്ത് നിന്നും മുതിർന്ന നേതാവ് സി എഫ് തോമസിനെ വർക്കിങ് ചെയർമാൻ സ്ഥാനത്ത് എത്തിക്കാനാണ് മാണി വിഭാഗത്തിന്‍റെ നീക്കം. ജോസ് കെ മാണി ചെയർമാനാകുന്നതോടെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ റോഷി അഗസ്റ്റിനാണ് മുൻഗണന. ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രഹാം പരിഗണനയിൽ ഉണ്ട്. കേരള കോണ്‍ഗ്രസിന്‍റെ നേതൃപഥത്തിലെ പൂർണാധിപത്യമാണ് മാണി വിഭാഗം ലക്ഷ്യമിടുന്നത്. ഇതിന്‍റെ വ്യക്തമായ സൂചനകളാണ് പാർട്ടിയിലെ എട്ട് ജില്ലാ പ്രസിഡന്‍റുമാരുടെ നിലപാടിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ മാണി വിഭാഗത്തിന്‍റെ ഇത്തരം നീക്കങ്ങളെ പി ജെ ജോസഫ് ഏതുവിധം കൈകാര്യം ചെയ്യുമെന്നതും പ്രതികൂല സമീപനമുണ്ടായാൽ ഏതു രീതിയിൽ മറികടക്കുമെന്നതും കാത്തിരിന്ന് കാണണം.

കേരളാ കോൺഗ്രസിൽ താൽക്കാലിക ചെയർമാൻ സ്ഥാനം വർക്കിംഗ് ചെയർമ്മാൻ പി.ജെ ജോസഫിനെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെ പാർട്ടി സംസ്ഥാന നേതൃത്വത്തിലടക്കം വൻ അഴിച്ചുപണികൾ നടത്താൻ ചട്ടം കെട്ടുകയാണ് കേരളാ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും. ജോസ് കെ മാണിയെ ചെയർമ്മാൻ സ്ഥാനത്ത് എത്തിക്കുന്നതിനായി, പ്രതിക്കൂല ഘടകങ്ങളെ മയപ്പെടുത്തുക എന്നതും നേതൃമാറ്റത്തിലൂടെ നേതാക്കൾ ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചന.

ചെയർമ്മാൻ, വർക്കിംഗ് ചെയർമ്മൻ, വൈസ് ചെയർമ്മൻ, ഡെപ്യൂട്ടി ചെയർമ്മാൻ, ട്രഷറർ, എന്നി നേതൃപദവികളിലേക്ക് ഒന്നിച്ച് സംസ്ഥാന കമ്മറ്റിയിൽ മാറ്റം വരുത്താനാണ് നേതാക്കൾ ലക്ഷ്യം വയ്ക്കുന്നത്. ജോസ് കെ മാണി ചെയർമ്മാൻ സ്ഥാനത്ത് എത്തിയാൽ നിലവിലെ വർക്കിംഗ് ചെയർമ്മൻ പി.ജെ ജോസഫ്ന്  പാർളമെന്ററി പാർട്ടി ലീഡർ സ്ഥാന വഗ്ദനമാണ് മാണി വിഭാഗം മുമ്പോട്ട് വയ്ക്കുന്നത്.മാണി വിഭാഗത്തിന്റെ സമവായ ശ്രമം വിജയിച്ചാൻ നേതൃ പഥത്തിൽ നിന്നും മുതിർന്ന നേതാവ് സി.എഫ് തോമസ്നെ വർക്കിംഗ് ചെയർമ്മാൻ സ്ഥാനത്ത് എത്തിക്കാനാണ് മാണി വിഭാഗത്തിന്റെ നീക്കം. ജോസ് കെ മാണി ചെയർമ്മാനാകുന്നതോടെ ഒഴിവ് വരുന്ന വൈസ് ചെയർമ്മാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ റോഷി അഗസ്റ്റിനാണ് മുൻഗണന. ഡെപ്യൂട്ടി ചെയർമ്മാൻ സ്ഥാനത്തേക്ക് പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രാഹം പരിഗണനയിൽ ഉണ്ട്.പാർട്ടിയുടെ നേതൃപഥത്തിലെ പൂർണ്ണ അധിപത്യമാണ് മാണി വിഭാഗം ലക്ഷ്യം വയ്ക്കുന്നത്. അതിന്റെ വ്യക്തമായ സൂചനകളാണ് പാർട്ടിയിലെ 8 ജില്ല പ്രസിഡൻറുമ്മരുടെ നിലപാടിൽ നിന്നും വ്യക്തമാക്കുന്നത്. എന്നാൽ മാണി വിഭാഗത്തിന്റെ ഇത്തരത്തിലുള്ള നീക്കങ്ങളെ പി.ജെ ജോസഫ് ഏത് വിധം കൈകര്യം ചെയ്യുമെന്നതും.പ്രതികൂല സമീപനമുണ്ടായാൽ മാണി വിഭാഗം ഏതു രീതിയിൽ ഇതിനെ മറികടക്കും ന്നതും കണ്ടറിയേണ്ടിയിരിക്കുന്നു.

സുബിൻ തോമസ് 
ഇ.റ്റി.വി ഭാരത് കോട്ടയം
Last Updated : May 16, 2019, 2:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.