ETV Bharat / state

രാജ്യസഭാ സീറ്റിൽ അവകാശവാദം ഉന്നയിക്കുമെന്ന സൂചന നൽകി ജോസ് കെ മാണി - യുഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ശക്തി തെളിയിച്ച് മുന്നണിയിൽ നിർണ്ണായക സ്വാധീനം ഉണ്ടാക്കുകയെന്നതാണ് ജോസ് കെ മാണിയുടെ ആദ്യ ലക്ഷ്യം.

jose k mani  ldf  udf  kerala congress  rajyasabha  രാജ്യസഭ  ജോസ് കെ മാണി  എൽഡിഎഫ്  യുഡിഎഫ്  കേരള കോൺഗ്രസ്
രാജ്യസഭാ സീറ്റിൽ അവകാശം ഉന്നയിക്കുമെന്ന സൂചന നൽകി ജോസ് കെ മാണി
author img

By

Published : Oct 15, 2020, 1:33 PM IST

കോട്ടയം: രാജ്യസഭാ സീറ്റിൽ അവകാശവാദം ഉന്നയിക്കുമെന്ന സൂചന നൽകി ജോസ് കെ. മാണി. ഇടതിനൊപ്പമെന്ന നിലപാട് വ്യക്തമാക്കിയ ജോസ് കെ മാണി യുഡിഎഫിനൊപ്പം നിന്ന് നേടിയ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. മുഖ്യമന്ത്രി തങ്ങളുടെ നിലപാട് സ്വാഗതം ചെയ്‌തതിന് പിന്നാലെയാണ് രാജ്യസഭാ സീറ്റിന് പാർട്ടി അർഹരാണന്ന വാദം ജോസ് കെ മാണി ഉയർത്തിയത്.

രാജ്യസഭാ സീറ്റിൽ അവകാശം ഉന്നയിക്കുമെന്ന സൂചന നൽകി ജോസ് കെ മാണി

മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതു മുന്നണി നിലപാട് സ്വാഗതം ചെയ്‌ത സാഹചര്യത്തിൽ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ചർച്ചകൾ ആരംഭിക്കും. പാർട്ടിക്കുള്ളിലെ തുടർ നടപടികളും അടുത്ത ദിവസം തന്നെ ചർച്ച ചെയ്‌ത് തീരുമാനത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ശക്തി തെളിയിച്ച് മുന്നണിയിൽ നിർണായക സ്വാധീനം ഉണ്ടാക്കുകയെന്നതാണ് ജോസ് കെ മാണിയുടെ ആദ്യ ലക്ഷ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.