കോട്ടയം: വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് ഒന്നര ലക്ഷത്തിലധികം തട്ടിയ പ്രതി മൂന്ന് വര്‍ഷത്തിനു ശേഷം പിടിയില്‍. കട്ടപ്പന വട്ടക്കുന്നേൽപ്പടി സ്വദേശി ലിയോമോൻ ആന്‍റണിയാണ് (41) പിടിയിലായത്. വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്ത് പ്രതി, വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.
ഇസ്രയേലിൽ ജോലി നൽകാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിയുടെ കൈയിൽ നിന്നും 1,80,000 രൂപയും പാസ്പോര്‍ട്ടും തട്ടിയെടുത്തെന്നാണ് കേസ്. 2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം. കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ALSO READ| യുവതിയ്‌ക്ക് നേരേ ലൈംഗികച്ചുവയുള്ള ആംഗ്യവും അസഭ്യവര്‍ഷവും; എരുമേലിയില്‍ യുവാവ് പിടിയില്‍
ലിയോമോൻ വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്നതായി ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്‌എച്ച്‌ഒ യു ശ്രീജിത്ത്, എസ്‌ഐമാരായ സജി എംബി, അന്‍സാരി, സിപിഒമാരായ വിബിന്‍, ജിനുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റുചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.