ETV Bharat / state

കേരള ജനപക്ഷം സെക്കുലറായി: പാലാ സീറ്റ് ആവശ്യപ്പെടും - ജനപക്ഷം സെക്കുലർ

പാലാ ഉപതെരഞ്ഞെടുപ്പില്‍ ഷോൺ ജോർജ് എൻഡിഎ സ്ഥാനാർഥിയായേക്കും. പിസി ജോർജിന്‍റെ ജനപക്ഷം തലമുറ മാറ്റത്തിനൊരുങ്ങുന്നു.

പി സി ജോർജ്, മകൻ ഷോൺ ജോർജ്ജ്
author img

By

Published : May 7, 2019, 11:14 AM IST

Updated : May 7, 2019, 3:49 PM IST

കോട്ടയം: കേരള ജനപക്ഷം, കേരള ജനപക്ഷം സെക്കുലർ പേരിലേക്ക് മാറിയതായി പാർട്ടി രക്ഷാധികാരി കൂടിയായ പി സി ജോർജ് എംഎൽഎ. കേരള ജനപക്ഷത്തി സംസ്ഥാന ജില്ലാ കമ്മിറ്റികൾ പിരിച്ചുവിട്ടു. ജൂൺ മാസത്തിനകം പുതിയ കമ്മിറ്റികൾ രൂപീകരിക്കും. ഇതിനായി ജില്ലാ അടിസ്ഥാനത്തിൽ നാലുപേരടങ്ങുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചു. കേരള ജനപക്ഷം സെക്കുലർ ചെയർമാനായി ഷോൺ ജോർജിനെ തിരഞ്ഞെടുത്തതായും പാർട്ടിയുടെ രക്ഷാധികാരിയായി മാത്രം താൻ തുടരുമെന്നും പിസി ജോർജ് കോട്ടയത്ത് പറഞ്ഞു.

കേരള ജനപക്ഷം സെക്കുലറായി: പാലാ സീറ്റ് ആവശ്യപ്പെടും
രണ്ടു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ എൻഡിഎയിൽ കേരള ജനപക്ഷം സെക്കുലർ സീറ്റ് ആവശ്യപ്പെടും. മകന്‍ ഷോണ്‍ ജോര്‍ജിനെ എന്‍ഡിഎ ടിക്കറ്റില്‍ മത്സരിപ്പിക്കാനാണ് പിസി ജോര്‍ജിന്‍റെ നീക്കം. അതേസമയം കെഎം മാണിയുടെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലായിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്നും, കേരള ജനപക്ഷം സെക്കുലറിന് സീറ്റ് ലഭിച്ചാല്‍ ഷോൺ ജോർജ് തന്നെ സ്ഥാനാർത്ഥിയാക്കണമെന്നില്ലെന്നും പിസി ജോർജ് പറഞ്ഞു.

Intro:Body:

പാലാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെടാൻ പി സി ജോർജിന്റെ ജനപക്ഷം

ജോർജിൻറെ മകൻ ഷോൺ ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം

ജനപക്ഷം നേതൃസ്ഥാനത്തും മാറ്റം

ഷോൺ ജോർജ് പുതിയ അധ്യക്ഷനാകും

പിസി ജോർജ് രക്ഷാധികാരിയായി മാറും

ജില്ലാ നേതൃസ്ഥാനങ്ങളിലും തലമുറ മാറ്റം

ജനപക്ഷം ഇനിമുതൽ ജനപക്ഷം സെക്കുലർ പേരിലേക്ക് മാറും

Conclusion:
Last Updated : May 7, 2019, 3:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.