കോട്ടയം: സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ കോർത്തിണക്കി ജില്ലാ ഇൻഫർമേഷൻ ഓഫിസ് കോട്ടയം സംഘടിപ്പിച്ച 'ഇനിയും മുന്നോട്ട്' വികസന ഫോട്ടോ പ്രദർശനം ആരംഭിച്ചു. കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച ഫോട്ടോ പ്രദർശനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.
സർക്കാരിന്‍റെ ഇതുവരെയുള്ള വികസന പ്രവർത്തനങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. കൊവിഡ് പ്രതിരോധത്തിൽ ജില്ല മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും നിർമ്മല ജിമ്മി കൂട്ടിച്ചേർത്തു. വികസന ഫോട്ടോ പ്രദർശനം, ഏഴാം തീയതി മണര്‍കാട് നാലുമണിക്കാറ്റ് വിനോദ വിശ്രമ കേന്ദ്രത്തിലും എട്ടിന് ചങ്ങനാശേരി ടൗണ്‍, ഒന്‍പതിന് കവണാറ്റിന്‍കര, 10ന് വൈക്കം എന്നിവിടങ്ങളില്‍ നടക്കും.