കോട്ടയം: അടിവാരത്ത് നിന്നുണ്ടായ വെള്ളപ്പാച്ചില്‍ പരിഭ്രാന്തി പരത്തി. ഉരുള്‍പൊട്ടൽ മൂലമല്ലെന്നാണ് പ്രാഥമിക നിഗമനം. അടിവാരത്തിന്‍റെ കിഴക്കന്‍ മേഖലയായ കോട്ടത്താവളത്ത് നിന്നടക്കം ശക്തമായ മഴയില്‍ എത്തിയ വെള്ളമാണിതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഉച്ചയ്ക്ക് ശേഷം മേഖലയില്‍ മണിക്കൂറുകളോളമാണ് ശക്തമായ മഴ പെയ്‌തത്. ഇതേ തുടര്‍ന്നാണ് കൈത്തോടുകള്‍ നിറഞ്ഞ് കവിഞ്ഞ് വലിയ വെള്ളപ്പാച്ചിലായി മീനച്ചിലാറ്റിലേയ്ക്ക് എത്തിയത്. ആറിന് തീരത്തുള്ള പലരുടെയും പുരയിടങ്ങളില്‍ വെള്ളം കയറി. അടിവാരത്ത് സ്‌കൂള്‍ പരിസരത്തും വെള്ളം കയറി. അടിവാരം പൂഞ്ഞാര്‍ റോഡില്‍ മുഴയന്‍മാവിലും വെള്ളംകയറിയിരുന്നു. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു എന്നതൊഴിച്ചാല്‍ കാര്യമായ നാശനഷ്‌ട്ടങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയം അടിവാരത്തേ മലവെള്ളപ്പാച്ചില്‍ പരിഭ്രാന്തി
ഉരുള്‍പൊട്ടൽ മൂലമല്ലെന്നാണ് പ്രാഥമിക നിഗമനം