ETV Bharat / state

അതിശക്തമായ മഴ; കോട്ടയം ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ - orange alert

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കലക്‌ടർ അറിയിച്ചു.

അതിശക്തമായ മഴ; കോട്ടയം ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ  അതിശക്തമായ മഴ  മഴ  ഓറഞ്ച് അലർട്ട്  മഞ്ഞ അലർട്ട്  heavy rain  heavy rain in kottayam  orange alert  yellow alert
അതിശക്തമായ മഴ; കോട്ടയം ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
author img

By

Published : Oct 23, 2021, 9:58 PM IST

കോട്ടയം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒക്‌ടോബർ 24, 25, 26, 27 തീയതികളിൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒക്‌ടോബർ 26ന് ഓറഞ്ച് അലർട്ടും 24, 25, 27 തീയതികളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല കലക്‌ടർ ഡോ.പി.കെ ജയശ്രീ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കലക്‌ടർ അറിയിച്ചു. ഒക്ടോബർ 27 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ശനിയാഴ്‌ച വൈകുന്നേരത്തെ ശക്തമായ മഴയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ എഴുമേലി വടക്കേ വില്ലേജിൽ വണ്ടൻപതാൽ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടാകുകയും തോടുകളിലെ ജലനിരപ്പ് ഉയരുകയും ചെയ്‌തതിനാൽ പ്രദേശവാസികളേ പുത്തൻചന്ത സെന്‍റ്. ജോസഫ് സ്‌കൂളിൽ തയാറാക്കിയിരിക്കുന്ന ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. പ്രകൃതിക്ഷോഭം സംബന്ധിച്ച നാശനഷsങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

നിലവിലെ ക്യാമ്പ് വിവരങ്ങൾ

ആകെ ക്യാമ്പ്: 36

കുടുംബങ്ങൾ: 1110

ആകെ ആളുകൾ: 3916

പുരുഷന്മാർ: 1614

സ്‌ത്രീകൾ: 1665

കുട്ടികൾ: 637

60 വയസിന് മുകളിൽ പ്രായമുള്ളവർ: 75

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.