കോട്ടയം: അന്തരിച്ച കേരള കോൺഗ്രസ് നേതാവും മുൻ എം.പിയുമായ സ്കറിയ തോമസിന്‍റെ സംസ്കാരം ശനിയാഴ്ച വൈകുന്നേരം 4ന് നടക്കും . മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് കോട്ടയം ടി. ബി. ജംഗ്ഷന് സമീപം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഈരേക്കടവിലെ വീട്ടിൽ എത്തിക്കും.
രണ്ട് തവണ കോട്ടയത്തുനിന്ന് ലോക്‌സഭയിലെത്തിയ സ്‌കറിയ തോമസ് കേരള കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിരുന്നു. നിലവിൽ കേരള കോൺഗ്രസ് സ്‌കറിയ വിഭാഗത്തിന്‍റെ ചെയർമാനാണ്.