കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജില്ല പൊലീസ് മേധാവി ഡി ശില്‍പ. പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബുവിനോട് അപ്പീലിന് പോകാനുള്ള സാധ്യതയെക്കുറിച്ച് നിയമോപദേശം ചോദിച്ചിട്ടുണ്ട്. ഇത് തന്നതിന് ശേഷം അപ്പീല്‍ നല്‍കുമെന്ന് അവര്‍ പറഞ്ഞു.
ആറ് മാസം വരെ അപ്പീല്‍ നല്‍കാന്‍ സമയമുണ്ട്. അപ്പീലിന് സാധ്യതയുണ്ടെങ്കില്‍ ഗവണ്‍മെന്‍റിന്‍റെ സാങ്‌ഷന് സമര്‍പ്പിക്കും. കന്യാസ്ത്രി മഠത്തിന് ആവശ്യമെങ്കില്‍ സുരക്ഷ നല്‍കും. കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുക്കുന്നത് ഇപ്പോള്‍ ആലോചിക്കുന്നില്ല. ആവശ്യമെങ്കില്‍ വീണ്ടും മൊഴി എടുക്കും.
ALSO READ: പുറത്ത് വിട്ടത് തട്ടിക്കൂട്ട് ഡി.പി.ആർ, പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരമില്ല: വിഡി സതീശൻ
നവമാധ്യമങ്ങൾ വഴി സുഹൃത്തുക്കള്‍ക്ക് ഭാര്യയെ ലൈംഗിക ചൂഷണത്തിന് നല്‍കിയ സംഭവത്തില്‍ കപ്പിള്‍ സ്വാപിങ് കേസ് അല്ല എടുത്തിട്ടുള്ളത്. കിട്ടിയത് പീഡന പരാതിയാണ്. ഭാര്യയെ ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വം ഈ സംഘത്തിലേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് നല്‍കുകയായിരുന്നു. സോഷ്യല്‍ മീഡിയവഴി ഒരുപാടാളുകള്‍ ഇതിനെ തെറ്റായി ചിത്രീകരിക്കുന്നു.
നിലവില്‍ പീഡനപരാതിയില്‍ ഇതില്‍ ഒന്‍പത് പേർക്കെതിരെ കേസ് കിട്ടിയിട്ടുണ്ട്. ആറ് പേരെ അറസ്റ്റ് ചെയ്‌ത് അന്വേഷണം നടക്കുന്നു. സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ജില്ല പൊലീസ് മേധാവി ഡി ശില്‍പ പറഞ്ഞു.