ETV Bharat / state

കോട്ടയത്ത് നാല് കൊവിഡ് ആശുപത്രികൾ കൂടി - Four more Covid hospitals in Kottayam

നിലവില്‍ സെക്കന്‍ഡ് ലൈന്‍ കൊവിഡ് ചികിത്സാകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളും വൈക്കം അമ്മയും കുഞ്ഞും ആശുപത്രിയുമാണ് കൊവിഡ് ആശുപത്രികളാക്കിയത്.

കോട്ടയം ജില്ലയില്‍ നാല് ആശുപത്രികള്‍  സെക്കന്‍ഡ് ലൈന്‍ കോവിഡ് ചികിത്സാ കേന്ദ്രം  Four more Covid hospitals in Kottayam  കൊവിഡ് ആശുപത്രി
കോട്ടയത്ത് നാല് കൊവിഡ് ആശുപത്രികൾ കൂടി
author img

By

Published : Jun 10, 2021, 10:50 PM IST

കോട്ടയം : കോട്ടയം ജില്ലയില്‍ നാല് ആശുപത്രികള്‍കൂടി കൊവിഡ് ആശുപത്രികളായി പ്രഖ്യാപിച്ചു. നിലവില്‍ സെക്കന്‍ഡ് ലൈന്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളും വൈക്കം അമ്മയും കുഞ്ഞും ആശുപത്രിയുമാണ് കൊവിഡ് ചികിത്സാകേന്ദ്രങ്ങളാക്കിയത്.

Read more: പീസ്‌ വാലി കൊവിഡ് ആശുപത്രി പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിച്ചു

ഇതോടെ ജില്ലയില്‍ ആകെ ആറ് കൊവിഡ് ആശുപത്രികളാണുള്ളത്. കോട്ടയം മെഡിക്കല്‍ കോളജും കോട്ടയം ജനറല്‍ ആശുപത്രിയുമായിരുന്നു ഇതുവരെ കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിച്ചിരുന്നത്. രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണത്തില്‍ കാര്യമായ മാറ്റം സംഭവിക്കാത്ത സാഹചര്യം കണക്കിലെടുത്തും കൊവിഡ് മൂന്നാം തരംഗമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയിലുമാണ് ഈ ക്രമീകരണം.

കൊവിഡ് ചികിത്സക്കായി പ്രധാന സ്‌പെഷ്യാലിറ്റികളുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്‌ടര്‍മാരുടെ സേവനവും ഈ കേന്ദ്രങ്ങളില്‍ ഉണ്ടാകും. കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുള്ള പുതിയ നാല് കൊവിഡ് ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാൻ്റ് സജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.