ETV Bharat / state

കർഷകരെ സഹായിക്കാൻ ഉണ്ടാക്കിയ നിയമം ഉദ്യേഗസ്ഥര്‍ വളച്ചൊടിച്ചെന്ന് വനം മന്ത്രി - logging case

കേസ് അന്വേഷണം ശരിയായ ദിശയിൽ ആണ് മുന്നോട്ടുപോകുന്നതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ

വനം മന്ത്രി  എകെ ശശീന്ദ്രൻ  മരംമുറി കേസ്  forest minister  ak saseendran  logging case  illicit logging
കർഷകരെ സഹായിക്കാൻ ഉണ്ടാക്കിയ നിയമം ഉദ്യേഗസ്ഥൻമാർ വളച്ചൊടിച്ചുവെന്ന് വനം മന്ത്രി
author img

By

Published : Jul 5, 2021, 10:56 PM IST

കോട്ടയം: മരംമുറി കേസിൽ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി വനം മന്ത്രി എ.കെ ശശീന്ദ്രൻ. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുന്ന കാര്യത്തിൽ ആശയ കുഴപ്പമില്ലെന്നും വനം വകുപ്പിൻ്റെ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കർഷകരെ സഹായിക്കാൻ ഉണ്ടാക്കിയ നിയമം ഉദ്യേഗസ്ഥര്‍ വളച്ചൊടിച്ചെന്ന് വനം മന്ത്രി

മുൻ റവന്യൂ മന്ത്രിയെ അവിശ്വസിക്കേണ്ടതില്ലെന്നും കർഷകരെ സഹായിക്കാൻ ഉണ്ടാക്കിയ നിയമം ഉദ്യേഗസ്ഥര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ശശീന്ദ്രൻ പറഞ്ഞു.

Also Read: 'വസ്തുതാവിരുദ്ധം' ; കിറ്റെക്‌സ് എംഡിയുടെ ആരോപണങ്ങൾ തള്ളി മന്ത്രി പി രാജീവ്

കേസ് അന്വേഷണം ശരിയായ ദിശയിൽ ആണ് മുന്നോട്ടുപോകുന്നത്. ലക്കിടി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.