ETV Bharat / state

കോട്ടയം ജനറൽ ആശുപത്രിയിൽ 15 പേർ കൊവിഡ് ബാധിച്ചു മരിച്ചെന്ന് വ്യാജ പ്രചാരണം; ഒരാൾ പിടിയിൽ

വാട്സ് ആപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ കടുത്തുരുത്തി വെള്ളാശ്ശേരി സ്വദേശി ഗോപു രാജൻ ആണ് അറസ്റ്റിലായത്.

വ്യാജ പ്രചാരണം  കൊവിഡ് വ്യാജ വാർത്ത  covid fake news  kottayam general hospital  കോട്ടയം ജനറൽ ആശുപത്രി
കോട്ടയം ജനറൽ ആശുപത്രിയിൽ 15 പേർ കോവിഡ് ബാധിച്ചു മരിച്ചെന്ന് വ്യാജ പ്രചാരണം; ഒരാൾ പിടിയിൽ
author img

By

Published : Apr 30, 2021, 9:01 PM IST

കോട്ടയം: ജനറൽ ആശുപത്രിയിൽ ഒറ്റ ദിവസം കൊണ്ട് 15 പേർ കൊവിഡ് ബാധിച്ചു മരിച്ചെന്ന്‌ വ്യാജ പ്രചാരണം നടത്തിയ ആൾ പിടിയിലായി. വാട്‌സ് ആപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ കടുത്തുരുത്തി വെള്ളാശ്ശേരി സ്വദേശി ഗോപു രാജൻ (29 )ആണ് അറസ്റ്റിലായത്. ഇയാൾ കടുത്തുരുത്തി സിഫ്എൽടിസിയിലെ വോളന്‍റീയറായി പ്രവർത്തിച്ചു വരികയാണ്.

Read More: കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ്

ഇയാൾ നൻപൻ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്. പൊലീസ് കേസ് എടുത്തത് അറിഞ്ഞ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത ശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനിൽക്കുകയായിരുന്നു. ഏപ്രിൽ 29 മുതലാണ് വാട്‌സ് ആപ്പിൽ ഓഡിയോ സന്ദേശം പ്രചരിച്ചത്. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ദേവയ്യ ഐ.പി.എസിന്‍റെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.