കോട്ടയം: ഈരാറ്റുപേട്ട എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 150 ലിറ്റർ വാഷ് പിടികൂടി. തലനാട് ഇലവുംപാറ ഭാഗത്ത് പുല്ലാട്ട് ജോസിന്‍റെ പുരയിടത്തിനോട് ചേര്‍ന്ന് പാറക്കൂട്ടത്തിനിടയിൽ കന്നാസുകളിൽ സൂക്ഷിച്ച 70 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. വാഷിന്‍റെ ഉടമയെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് മൂന്നിലവ് കുറിഞ്ഞി പ്ലാവ് മൂത്തേടത്ത് വീട്ടില്‍ ദേവസിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു ലിറ്റര്‍ വാറ്റുചാരായം, 80 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു. ദേവസിനെതിരെ കേസെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബിന്‍റെ നേതൃത്വത്തില്‍ പ്രിവന്‍റീവ് ഓഫീസര്‍ അഭിലാഷ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രസാദ് , നൗഫല്‍, പ്രദീപ് എന്നിവരുടെ ടീമാണ് പരിശോധന നടത്തിയത്.
ഈരാറ്റുപേട്ടയില്‍ 150 ലിറ്റർ വാഷ് പിടികൂടി - കോട്ടയം വാർത്ത
വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു ലിറ്റര്‍ വാറ്റുചാരായം, 80 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു.