ETV Bharat / state

ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലറെ അറസ്റ്റ് ചെയ്‌തു - kottayam district news

തെക്കേക്കരയില്‍ കഴിഞ്ഞ ദിവസം പൊലീസുമായി പ്രദേശവാസികള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ നഗരസഭ കൗണ്‍സിലര്‍ അനസ് പാറയിലിനെതിരെ കേസെടുത്തിരുന്നു.

Erattupetta Municipal Councilor arrested  നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍  ഈരാറ്റുപേട്ട  കോട്ടയം  കോട്ടയം ജില്ലാ വാര്‍ത്തകള്‍  kottayam  kottayam district news  erattupetta local news
ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലറെ അറസ്റ്റ് ചെയ്‌തു
author img

By

Published : Feb 25, 2021, 3:54 PM IST

കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലറെ അറസ്റ്റ് ചെയ്‌തു. അനസ് പാറയിലിനെയാണ് നഗരസഭാ ഓഫീസിലെത്തി ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിരോധിക്കാന്‍ ശ്രമിച്ച അനസിനെ ബലംപ്രയോഗിച്ചാണ് പൊലീസ് കൊണ്ടുപോയത്. ജനുവരി 24ന് തെക്കേക്കരയില്‍ പൊലീസുമായി ഒരു വിഭാഗം പ്രദേശവാസികള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ അനസിനെതിരെയും കേസെടുത്തിരുന്നു.

ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് പൊലീസ് അനസിനെ കസ്റ്റഡിയിലെടുത്തത്. അനസിനെ സ്‌റ്റേഷനിലെത്തിച്ചതിനെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ സ്റ്റേഷന് സമീപം ഒത്തുകൂടി. സ്റ്റേഷനില്‍ വെച്ച് തളര്‍ച്ച അനുഭവപ്പെട്ട അനസിനെ പാലാ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം കൗൺസിലറാണ് അനസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.