ETV Bharat / state

കോട്ടയത്ത് യുവ ഡോക്‌ടർ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ - ഡോക്‌ടർ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ

കഴുത്തിലും കൈയിലുമുള്ള മുറിവുകളിൽ നിന്നും രക്തം വാർന്ന് മരണം സംഭവിച്ചതാണെന്ന് പൊലീസ് പറയുന്നു.

doctor found dead in toilet in kottayam  doctor found dead  ഡോക്‌ടർ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ  കോട്ടയത്ത് യുവ ഡോക്‌ടർ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയത്ത് യുവ ഡോക്‌ടർ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ
author img

By

Published : Feb 25, 2022, 9:11 PM IST

കോട്ടയം: പാത്താമുട്ടത്ത് യുവഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി. പാത്താമുട്ടം പഴയാറ്റിങ്ങൽ രഞ്ജി പുന്നൂസിന്‍റെ മകൻ സ്റ്റെഫിൽ രഞ്ജിയെയാണ്(32) വീടിന്‍റെ ശുചിമുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

സ്റ്റെഫിലിന്‍റെ കഴുത്തിലും കൈയിലും മുറിവുകളുണ്ട്. ഈ മുറിവിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. പൊലീസ് സംഘം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്വകാര്യ ആശുപത്രികളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ.

Also Read: തകർന്ന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ ശബിൻ രാജ്; ആംപ്യൂട്ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായി ഇറാനിലേക്ക് പറക്കും

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.