കോട്ടയം : ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ഉമ്മന്‍ചാണ്ടി. പ്രതിസന്ധി പരിഹരിക്കുന്നതിന് ആരെങ്കിലും ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കണം. എന്നാല്‍ താന്‍ അതിനായി അങ്ങോട്ട് പോകില്ല. നേതൃത്വം ഇങ്ങോട്ട് സമീപിച്ചാല്‍ ചര്‍ച്ച നടത്താമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ALSO READ: തർക്കങ്ങൾക്കിടെ അഞ്ച് ജില്ലകളിൽ പുതിയ ഡിസിസി അധ്യക്ഷന്മാർ ചുമതലയേൽക്കും
കോട്ടയത്ത് ഡിസിസി പ്രസിഡന്‍റായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന യോഗത്തില്‍നിന്ന് വിട്ടുനിന്നതില്‍ അപാകതയില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. സാധാരണ ഇത്തരം പരിപാടികളില്‍ താന്‍ പങ്കെടുക്കാറില്ലെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.