ETV Bharat / state

ആവശ്യങ്ങള്‍ അംഗീകരിച്ച്‌ സർവകലാശാല, നിരാഹാര സമരം അവസാനിപ്പിച്ച്‌ ദീപ പി മോഹനൻ

author img

By

Published : Nov 8, 2021, 9:02 PM IST

ഗവേഷക വിദ്യാർഥിനി ദീപ പി മോഹനന്‍റെ ആവശ്യങ്ങള്‍ സർവകലാശാല അംഗീകരിച്ചു. നിരാഹാര സമരം അവസാനിപ്പിച്ചു.

എംജി സർവകലാശാല കവാടത്തിൽ നിരാഹാര സമരം  ദീപ പി മോഹനൻ നിരാഹാര സമരം പിൻവലിച്ചു  ഗവേഷക വിദ്യാർഥിനി നിരാഹാര സമരം പിൻവലിച്ചു  ആവിശ്യങ്ങള്‍ അംഗീകരിച്ച്‌ എംജി സർവകലാശാല  deepa p mohanan ends hunger strike  research student hunger strike  dalit research student strike at mg university  deepa p mohanan strike victory
സമര വിജയം; ആവശ്യങ്ങള്‍ അംഗീകരിച്ച്‌ സർവകലാശാല, നിരാഹാര സമരം അവസാനിപ്പിച്ച്‌ ദീപ പി മോഹനൻ

കോട്ടയം: എംജി സർവകലാശാല കവാടത്തിൽ ഗവേഷക വിദ്യാർഥിനി ദീപ പി മോഹനൻ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വൈസ് ചാൻസലർ ഡോ സാബു തോമസ് ഉൾപ്പെടെയുള്ള സർവകലാശാല അധികൃതരുമായി ദീപ പി മോഹനൻ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്‍റർനാഷണൽ ആന്‍റ്‌ ഇന്‍റര്‍ യൂനിവേഴ്‌സിറ്റി സെന്‍റർ ഫോർ നാനോ സയൻസ് ആന്‍റ്‌ നാനോ ടെക്‌നോളജി (ഐഐയുസിഎൻഎൻ)യുടെ ചുമതലയിൽ നിന്നും ഡോ കെ നന്ദകുമാറിനെ പൂർണമായും നീക്കുന്നതിനും തീരുമാനമായി.

ALSO READ: ജോജു ജോര്‍ജിന്‍റെ കാർ തകർത്ത കേസ്; കോണ്‍ഗ്രസ് നേതാക്കൾ റിമാന്‍ഡില്‍

കൂടാതെ ഭാവിയിൽ ദീപ പി മോഹനന്‍റെ ഗവേഷണവുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള ചുമതലയും നന്ദകുമാറിന് ഉണ്ടായിരിക്കുന്നതല്ല. ആരോപണവിധേയനായ ഐഐയുസിഎൻഎന്നിലെ താൽക്കാലിക ജീവനക്കാരൻ എം ചാൾസ് സെബാസ്‌റ്റ്യനെ സെന്‍ററിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗവേഷണം പൂർത്തിയാക്കുന്നതിന് ഹൈക്കോടതി 2020 മാർച്ച് 23 വരെ നൽകിയിരുന്ന കാലാവധി പ്രസ്‌തുത തീയതി മുതൽ നാല് വർഷത്തേക്കു കൂടി നീട്ടുന്നതിനും യോഗത്തിൽ തീരുമാനമായി.

ഗവേഷണത്തിനാവശ്യമായ ലബോറട്ടറി, ഹോസ്‌റ്റൽ, ലൈബ്രറി സൗകര്യങ്ങളും സർവകലാശാല ഗവേഷകയ്ക്ക് ഉറപ്പുനൽകിയിട്ടുണ്ട്. കൂടാതെ രണ്ട് വർഷത്തേക്ക് ദീപ പി മോഹനന് യൂണിവേഴ്‌സിറ്റി റിസർച്ച് ഫെലോഷിപ്പും അനുവദിക്കും. ഇ ഗ്രാന്‍റ്‌ ഇനത്തിൽ ഗവേഷകയ്ക്ക് ലഭിക്കുവാനുള്ള കുടിശിക ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സർവകലാശാല സ്വീകരിക്കും.

പരാതികൾ പരിശോധിക്കുന്നതിന് പ്രത്യേക സമിതി

ഗവേഷക ഉന്നയിച്ചിട്ടുള്ള മറ്റ് പരാതികൾ പരിശോധിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുന്നതിനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്‍റ്‌ ഡെവലപ്‌മെന്‍റ്‌ സ്‌റ്റഡീസ് ഡീനും സിൻഡിക്കേറ്റംഗവുമായ ഡോ എംഎച്ച് ഇല്യാസ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ ഷാജില ബീവി, ഡോ അനിത ആർ എന്നിവരാണ് സമിതി അംഗങ്ങൾ. ഇതുകൂടാതെ ഗവേഷകയ്ക്ക് സർവകലാശാല ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ഒരു സമിതിക്കും രൂപം നൽകിയിട്ടുണ്ട്.

ALSO READ: കെട്ടിട നികുതി പിരിവ്: നവംബർ 22ന് അദാലത്ത് നടത്തുമെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ

എസ്‌ജിടിഡിഎസ് ഡീനും സിൻഡിക്കേറ്റംഗവുമായ ഡോ എംഎച്ച് ഇല്യാസ്, സിൻഡിക്കേറ്റംഗവും സ്‌കൂൾ ഓഫ് ടൂറിസം സ്‌റ്റഡീസിലെ ഡീനുമായ ഡോ റോബിനറ്റ് ജേക്കബ്, സ്‌കൂൾ ഓഫ് പ്യുവർ ആന്‍റ്‌ അപ്ലൈഡ് സയൻസസിലെ സരിത മോഹൻ, ഗവേഷകയുടെ പ്രതിനിധികളായി മാതാവ് സാംബവി കെപി, എംഎൻ സജീഷ് കുമാർ, അനുരാജി പിആർ, എന്നിവരുമാണ് സമിതിയിലുള്ളത്. ഗവേഷണത്തിനുള്ള ഗൈഡായി ഡോ ഇകെ രാധാകൃഷ്‌ണൻ തുടരും. കോ ഗൈഡുമാരായി വൈസ് ചാൻസലർ ഡോ സാബു തോമസും സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിലെ ഡോ ബീന മാത്യുവും ഉണ്ടായിരിക്കും.

സമരവുമായി ബന്ധപ്പെട്ട് ഗവേഷകയ്‌ക്കെതിരെ യാതൊരു പ്രതികാര നടപടികളും ഉണ്ടാവുകയില്ലെന്ന് സർവകലാശാല അധികൃതർ ചർച്ചയിൽ ഉറപ്പുനൽകി. വൈസ് ചാൻസലർക്ക് പുറമെ പ്രോ വൈസ് ചാൻസലർ ഡോ. സി റ്റി അരവിന്ദകുമാർ, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ റെജി സക്കറിയ, ഡോ. ഷാജില ബീവി, ഡോ. ബി കേരളവർമ്മ, ഡോ. കെഎം സുധാകരൻ, ഡോ. അനിത ആർ, ഡോ. ബാബു മൈക്കിൾ, ഡോ. ബിജു പുഷ്‌പൻ, രജിസ്ട്രാർ ഡോ. പ്രകാശ്‌കുമാർ ബി, ദീപ പി മോഹനന്‍റെ പ്രതിനിധികളായി എംഎൻ സജീഷ് കുമാർ, അനുരാജി പിആർ, മൻസൂർ എന്നിവരും പങ്കെടുത്തു.

ഒക്ടോബർ 29 മുതലാണ് ദീപ സർവകലാശാല കവാടത്തിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.