ETV Bharat / state

കൊവിഡ്‌ വ്യാപനം; പ്രതിസന്ധിയിലായി വഴിയോര മത്സ്യ കച്ചവടക്കാര്‍

author img

By

Published : Jul 25, 2020, 12:43 PM IST

Updated : Jul 25, 2020, 4:47 PM IST

കായലുകളില്‍ നിന്നും മത്സബന്ധനം നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന ഒരു വിഭാഗത്തിന്‍റെ വരുമാന മാര്‍ഗം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.

കൊവിഡ്‌ വ്യപനം; പ്രതിസന്ധിയിലായി വഴിയോര മത്സ്യ കച്ചവടക്കാര്‍  കൊവിഡ്‌ വ്യപനം  മത്സ്യ കച്ചവടക്കാര്‍  കോട്ടയം  covid spread fish selling kottayam  kottayam  fish selling
കൊവിഡ്‌ വ്യപനം; പ്രതിസന്ധിയിലായി വഴിയോര മത്സ്യ കച്ചവടക്കാര്‍

കോട്ടയം: സംസ്ഥാനത്തെ മത്സ്യ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൊവിഡ്‌ വ്യാപിക്കുന്ന സാഹചര്യത്തിലാണ് വഴിയോര കച്ചവടം നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെ കായലുകളില്‍ നിന്നും മത്സ്യബന്ധനം നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന ഒരു വിഭാഗത്തിന്‍റെ വരുമാന മാര്‍ഗം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.

കൊവിഡ്‌ വ്യാപനം; പ്രതിസന്ധിയിലായി വഴിയോര മത്സ്യ കച്ചവടക്കാര്‍

കായലില്‍ വള്ളമിറക്കി വലയും കൂടയും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന വ്യക്തിയാണ് ജയ്‌മോന്‍. തെരുവോരങ്ങളായിരുന്നു പ്രധാന വിപണി. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കച്ചവടം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ്. സര്‍ക്കാര്‍ ഉത്തരവിന് പുറമേ മത്സ്യ സമ്പത്തിലുണ്ടായ ഇടിവും പ്രതികൂലമായി ബാധിച്ചതായി ജയ്‌മോന്‍ പറയുന്നു. നിലവില്‍ സഹകരണ സംഘങ്ങള്‍ വഴിയാണ് കച്ചവടം നടത്തുന്നത്. കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഇത്തരക്കാരുടെ പ്രതിസന്ധികള്‍കൂടി പരിഗണിക്കണമെന്ന് ജനപ്രതിനിധികള്‍ പറയുന്നു. സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുകയാണ് ജയ്‌മോനെ പോലെയുള്ള ഒരു വിഭാഗം ജനങ്ങള്‍.

Last Updated : Jul 25, 2020, 4:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.