കോട്ടയം : കുറിച്ചി കേളൻകവലയിൽ വയോധിക ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോട്ടറിക്കച്ചവടക്കാരനായ കാഞ്ഞിരക്കാട്ട് വീട്ടിൽ ഗോപി (80), ഭാര്യ കുഞ്ഞമ്മ (78) എന്നിവരെ ഇന്ന് രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയെ ഹാളിലും ഭർത്താവിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസവും സമാന രീതിയിൽ വഴക്കുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ കുഞ്ഞമ്മയുടെ സഹോദരൻ വീട്ടിലെത്തിയിരുന്നു.
ഈ സമയത്താണ് കുഞ്ഞമ്മയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ ഗോപിയെ തൂങ്ങിയ നിലയിലും കണ്ടത്. ഇയാളാണ് നാട്ടുകാരെ വിവരം അറിയിച്ചത്.
also read: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അറസ്റ്റില്‍
ചിങ്ങവനം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്‍റെ നേതൃത്വത്തിൽ സംഘം സ്ഥലത്ത് എത്തി. മേൽ നടപടികൾ എടുത്തശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.