ETV Bharat / state

സി.പി.ഐ സഹായിച്ചില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സി.കെ ശശിധരൻ - Allegation against CPI

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എല്ലാത്തിനും വ്യക്തമായ ഉത്തരം കിട്ടുമെന്ന് സി.കെ ശശിധരൻ.

സി.കെ ശശിധരൻ  സി.പി.ഐ  സി.പി.ഐ സി.കെ ശശിധരൻ  സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി  കേരള കോൺഗ്രസ്(എം)  CK Sasidharan Allegation against CPI  CK Sasidharan  Allegation against CPI  cpi kottayam
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സി.പി.ഐ സഹായിച്ചില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സി.കെ ശശിധരൻ
author img

By

Published : Apr 17, 2021, 9:54 PM IST

കോട്ടയം: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സി.പി.ഐ സഹായിച്ചില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പാര്‍ട്ടി ജില്ല സെക്രട്ടറി സികെ ശശിധരന്‍. ജില്ലയിൽ കൂടുതൽ സീറ്റിൽ ഇടതു മുന്നണിയുടെ വിജയം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ്(എം) പ്രതിനിധികളുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സി.പി.ഐ പങ്കെടുത്തിരുന്നെന്നും ഘടകക്ഷികളുടെ വോട്ട് സി.പി.ഐ മറിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തകർക്കിടയിൽ ഒരു പ്രശ്‌നവുമില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എല്ലാത്തിനും വ്യക്തമായ ഉത്തരം കിട്ടുമെന്നും അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസ്(എം)ന്‍റെ വിമർശനം മുഖവിലക്ക് എടുക്കുന്നില്ലെന്നും വോട്ട് മറിച്ച പാരമ്പര്യം സി.പി.ഐക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കോട്ടയത്ത് നടന്ന കേരള കോൺഗ്രസ്(എം) യോഗത്തിൽ സി.പി.ഐക്കെതിരെ വിമർശനമുണ്ടായെന്ന വാര്‍ത്തയോടായിരുന്നു പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.