ETV Bharat / state

പൊലീസിന്‍റെ പേരിൽ ആൾമാറാട്ടം നടത്തി ഓൺലൈൻ തട്ടിപ്പ്: പ്രതി പിടിയിൽ - Flipkart cheating kottayam

പ്രമുഖ ഓൺലൈൻ വെബ്‌സൈറ്റായ ഫ്ലിപ്‌കാർട്ട് വഴി കാമറ വാങ്ങുകയും മണർകാട് പൊലീസ് സ്റ്റേഷനിലെ സി.ഐയുടെ മേൽവിലാസത്തിൽ പകരം ഉപയോഗശൂന്യമായ സമാന രീതിയിലുള്ള കാമറ തിരികെ നൽകുകയുമായിരുന്നു.

ഓൺലൈൻ തട്ടിപ്പ്  Online cheating case  kottayam  കോട്ടയം  മണർകാട്  Manarcaud  Flipkart cheating kottayam  ഫ്ലിപ്‌കാർട്ട് വഴി തട്ടിപ്പ്
പൊലീസിന്‍റെ പേരിൽ ആൾമാറാട്ടം നടത്തി ഓൺലൈൻ തട്ടിപ്പ്; പ്രതി പിടിയിൽ
author img

By

Published : Aug 2, 2022, 7:20 AM IST

കോട്ടയം: ഫ്ലിപ്‌കാർട്ട് വഴി തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവാവ് പൊലീസ് പിടിയിലായി. കൂത്താട്ടുകുളം മണ്ണത്തൂർ പെരിങ്ങാട്ടുപറമ്പിൽ വീട്ടിൽ നിമിൻ ജോർജ് സന്തോഷ് (22) എന്നയാളെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. പൊലീസ് ഉദ്യോഗസ്ഥരുടെ പേരും പദവിയും ഉപയോഗിച്ചാണ് ഇയാൾ ഓൺലൈൻ വഴി തട്ടിപ്പ് നടത്തിയത്.

പ്രതി വ്യാജ പേരിൽ ആരക്കുന്നത്തുള്ള പ്രമുഖ ആശുപത്രിയുടെ വിലാസത്തിൽ ഫ്ലിപ്‌കാർട്ടില്‍ നിന്ന് 1,84000 രൂപ വിലമതിക്കുന്ന കാമറ ഓർഡർ ചെയ്‌തു. പിന്നീട് സി.ഐ ഓഫ് പൊലീസ് മണർകാട് എന്ന വ്യാജ പേര് ഉപയോഗിച്ച് ഈ ഓർഡർ കാൻസൽ ചെയ്‌തു. തുടർന്ന് ഡെലിവറി റിട്ടേൺ എടുക്കാൻ വന്ന സമയത്ത് ഇയാൾ വാങ്ങിയ കാമറക്ക് പകരം വിലകുറഞ്ഞ ഉപയോഗശൂന്യമായ സമാന രീതിയിലുള്ള കാമറ തിരികെ നൽകുകയുമായിരുന്നു.

ഇതിൽ സംശയം തോന്നിയ ഡെലിവറി ഏജന്‍റ് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ തട്ടിപ്പ് മനസിലാക്കിയ ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്‌തു. ഇത് കൂടാതെ ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും കഞ്ചാവും പൊലീസ് പിടികൂടിയിട്ടുണ്ട്.

സമാന രീതിയിൽ ഇയാൾ മറ്റു സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. മണർകാട് എസ്. എച്ച്. ഒ അനിൽ ജോർജ്, എസ് ഐ മാരായ ബിനു, അനിൽകുമാർ, പ്രസന്നൻ, സി.പി.ഒ മാരായ സുധീഷ്, വിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.