ETV Bharat / state

ബഫര്‍ സോണ്‍: പാവപ്പെട്ട കര്‍ഷകരെ വലയ്‌ക്കുന്നത് എന്തിനെന്ന് രമേശ് ചെന്നിത്തല - ബഫര്‍ സോണ്‍ വിഷയത്തില്‍ രമേശ് ചെന്നിത്തല

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത് അലംഭാവമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു

ബഫർ സോണിനെതിരെ ജനങ്ങൾക്ക് പരാതി കൊടുക്കുവാൻ സംവിധാനമില്ല  Buffer Zone  Ramesh Chennithala  ബഫര്‍ സോണ്‍  രമേശ് ചെന്നിത്തല  സംസ്ഥാന സര്‍ക്കാര്‍  ബഫര്‍ സോണ്‍ വിഷയത്തില്‍ രമേശ് ചെന്നിത്തല  Ramesh Chennithala on Buffer Zone
രമേശ് ചെന്നിത്തല കോട്ടയത്ത് ബഫര്‍ സോണ്‍ പ്രതിഷേധത്തില്‍
author img

By

Published : Dec 27, 2022, 4:50 PM IST

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവമെന്ന് ചെന്നിത്തല

കോട്ടയം: ബഫർ സോൺ വിഷയത്തിൽ സർക്കാർ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബഫർ സോണിനെതിരെ ജനങ്ങൾക്ക് പരാതി കൊടുക്കുവാൻ സംവിധാനമില്ല. ഹെല്‍പ്പ് ഡെസ്ക്കുകൾ ആയിട്ടില്ല. എന്തിനാണ് പാവപ്പെട്ട കർഷകരെ സർക്കാർ വലയ്ക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കർഷകരെ ഇറക്കിവിടാൻ ആരു വന്നാലും കോൺഗ്രസ് ശക്തമായി തടയും. ഇക്കാര്യത്തിൽ സർക്കാർ അലംഭാവം തുടർന്നാൽ കോണ്‍ഗ്രസും യൂഡിഎഫും സമരം ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു. ബഫർ സോൺ നിർണയത്തിനെതിരെ മുണ്ടക്കയം കോരുത്തോട്ടിൽ കോൺഗ്രസിൻ്റെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കോരുത്തോട് ടൗണിൽ നടന്ന പ്രതിഷേധത്തിൽ സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പ്രതിഷേധ സംഗമത്തിന് അധ്യക്ഷത വഹിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.