ETV Bharat / state

ബിഡിജെഎസ് സ്ഥാനാർഥി എംപി സെന്‍ നാമനിർദേശ പത്രിക സമര്‍പിച്ചു - BDJS candidate MP Sen submit nomination papers poonjaar

അധ്യാപകര്‍ക്ക് മത്സരിക്കാനാകില്ലെന്ന കോടതി വിധിയെ തുടര്‍ന്നാണ് ഉല്ലാസിനെ മാറ്റി എംപി സെന്നിനെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്.

ബിഡിജെഎസ് സ്ഥാനാർഥി  നാമ നിർദേശ പത്രിക  BDJS candidate MP Sen submit nomination papers  BDJS candidate MP Sen submit nomination papers poonjaar  പൂഞ്ഞാര്‍ മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാർഥി എംപി സെന്‍
ബിഡിജെഎസ് സ്ഥാനാർഥി എംപി സെന്‍ നാമ നിർദേശ പത്രിക സമര്‍പിച്ചു
author img

By

Published : Mar 19, 2021, 8:55 PM IST

കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാർഥി എംപി സെന്‍ നാമനിർദേശ പത്രിക സമര്‍പിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് ഉപ വരണാധികാരി വിഷ്ണുദേവ് മുന്‍പാകെയാണ് പത്രിക നൽകിയത്. ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡൻ്റ് വിസി അജികുമാര്‍, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡൻ്റ് എംആര്‍ ഉല്ലാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പൂഞ്ഞാറില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ഥിയാകുന്നത്. അധ്യാപകര്‍ക്ക് മത്സരിക്കാനാകില്ലെന്ന കോടതി വിധിയെ തുടര്‍ന്നാണ് ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ച ഉല്ലാസ് പിന്‍മാറിയത്. തുടര്‍ന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റ് എംപി സെന്നിനെ നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഉത്തരവ് എത്തി.

അതേസമയം എംപി സെന്‍ പത്രിക സമര്‍പിക്കുന്നതിന് തൊട്ടുമുന്‍പ് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ നോബിള്‍ മാത്യു ഡമ്മി സ്ഥാനാർഥിയായി പത്രിക സമര്‍പിച്ചതില്‍ അസ്വാഭാവികയില്ലെന്ന് വിസി അജികുമാര്‍ പ്രതികരിച്ചു. ഡമ്മി സ്ഥാനാർഥികളായി പ്രധാന നേതാക്കള്‍തന്നെ പത്രിക നല്‍കണമെന്നാണ് നിര്‍ദേശമെന്നും അജികുമാര്‍ വിശദീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.