ETV Bharat / state

എ.വി റസലൽ സിപിഎം കോട്ടയം ജില്ല സെക്രട്ടറി; ജില്ല കമ്മിറ്റിയിൽ 11 പുതുമുഖങ്ങള്‍ - സിപിഎം കോട്ടയം ജില്ല കമ്മിറ്റി

ജില്ല സെക്രട്ടറിയേറ്റിൽ മൂന്ന് പുതുമുഖങ്ങള്‍

cpm kottayam district secretary  av russell new secretary  എ.വി റസലൽ ജില്ല സെക്രട്ടറി  സിപിഎം കോട്ടയം ജില്ല കമ്മിറ്റി  kerala latest news
എ.വി റസലൽ
author img

By

Published : Jan 15, 2022, 5:27 PM IST

കോട്ടയം: സി.പി.എം ജില്ല സെക്രട്ടറിയായി എ.വി റസലിനെ തെരഞ്ഞെടുത്തു. ജില്ല കമ്മിറ്റിയിലും, ജില്ല സെക്രട്ടേറിയറ്റിലും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.അനിൽകുമാര്‍, റെജി സഖറിയ, കൃഷ്‌ണകുമാരി രാജശേഖരൻ എന്നിവരാണ് ജില്ല സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍.

ജില്ല കമ്മിറ്റിയിൽ നിന്നും മുൻ കോട്ടയം നഗരസഭ അധ്യക്ഷൻ പി.ജെ വർഗീസിനെയും, ഏറ്റുമാനൂർ മുൻ ഏരിയ സെക്രട്ടറി കെ.എൻ രവിയെയും ഒഴിവാക്കി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്‍റ് കെ.ആർ അജയ്, സി.എൻ സത്യനേശൻ, കെ.വി ബിന്ദു, സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറി പ്രശാന്ത്, വാഴൂർ ഏരിയ സെക്രട്ടറി വി.ജി ലാൽ, കാഞ്ഞിരപ്പള്ളി ഷെമീം അഹമ്മദ് എന്നിവർ അടക്കം 11 പേരാണ് ജില്ല കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.

ഈ മാസം 13 ന് ആരംഭിച്ച ജില്ലാ സമ്മേളനം ഇന്ന് ( 15.12.2021 ) സമാപിക്കും. കൊവിഡ് വ്യാപന സാഹചര്യത്തിൽ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്.

ALSO READ സിപിഎം ജില്ല സമ്മേളനത്തിൽ കൊവിഡ്; രണ്ട് പ്രതിനിധികൾക്ക് രോഗം സ്ഥിരീകരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.