ETV Bharat / state

ഡ്രൈ​ഡേയിൽ വിൽപന നടത്താൻ മദ്യം സൂക്ഷിച്ച ഓട്ടോ ഡ്രൈവർ അ​റ​സ്റ്റിൽ

author img

By

Published : Mar 1, 2021, 2:29 PM IST

കോട്ടയം ജില്ലാ പൊലീസ് മേധാവി ശിൽപ്പ ഐപിഎസിന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഈരാറ്റുപേട്ട പൊലീസ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാഹന പരിശോധനയിലാണ് പ്ര​തി​ പി​ടി​യി​ലാ​യ​ത്.

liquor on dry day  Auto driver  arrested for selling liquor  മദ്യം സൂക്ഷിച്ച ഓട്ടോ ഡ്രൈവർ അ​റ​സ്​​റ്റി​ൽ  ഡ്രൈ​ഡേയിൽ വിൽപ്പന നടത്താൻ  കോട്ടയം
ഡ്രൈ​ഡേയിൽ വിൽപ്പന നടത്താൻ മദ്യം സൂക്ഷിച്ച ഓട്ടോ ഡ്രൈവർ അ​റ​സ്റ്റിൽ

കോട്ടയം: ഡ്രൈ ​ഡേ ദി​ന​ത്തി​ൽ മ​ദ്യ വി​ൽ​പ​ന നടത്താൻ മദ്യം വാങ്ങി ഓട്ടോയിൽ സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. മുണ്ടക്കയം ഇളംകാട് സ്വദേശി സന്തോഷ് (45) ആണ് ഈരാറ്റുപേട്ട പൊലീസിന്‍റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ വെച്ചാണ് സന്തോഷ് പൊലീസിന്‍റെ പിടിയിൽ ആയത്. ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ൾ, ബാ​റു​ക​ൾ എ​ന്നി​വ തു​റ​ക്കാ​ത്ത ഡ്രൈ​ഡേ ദി​വ​സങ്ങ​ളി​ൽ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട ഭാ​ഗ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാളുടെ പ​തി​വ്.

കോട്ടയം ജില്ലാ പൊലീസ് മേധാവി ശിൽപ്പ ഐപിഎസിന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഈരാറ്റുപേട്ട പൊലീസ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാഹന പരിശോധനയിലാണ് പ്ര​തി​ പി​ടി​യി​ലാ​യ​ത്. ഇയാളിൽ​ നി​ന്ന്​ എട്ട് ലി​റ്റ​റോ​ളം ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. അര ലിറ്ററിന്‍റെ 16 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഓട്ടോയുടെ പിന്നിലായി പ്ലാസ്റ്റിക്ക് കവറുകളിൽ ആണ് മദൃം സൂക്ഷിച്ചിരുന്നത്.

500 രൂപയ്ക്ക് ബാറിൽ വിൽക്കുന്ന മദ്യം ഡ്രൈ ​ഡേ ദിനത്തിൽ 1500 രൂപ വിലയ്ക്കാണ് ഇയാൾ വിറ്റിരുന്നതെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. മദ്യം വാങ്ങാനെത്തിയവരും സന്തോഷും തമ്മിൽ വില സംബന്ധിച്ച് കശപിശയുണ്ടായതിനെ തുടർന്നാണ് സന്തോഷിന്‍റെ മദ്യ വിൽപനയെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.