ETV Bharat / state

കോട്ടയത്ത് ചാനൽ സംഘത്തെ ഭീഷണിപ്പെടുത്താന്‍ ചൂണ്ടിയത് 'പിസ്റ്റള്‍ ലൈറ്ററെ'ന്ന് പൊലീസ് ; രണ്ടുപേര്‍ അറസ്റ്റില്‍ - എംസി റോഡിൽ നാട്ടകം സിമന്‍റ് കവലയിൽ ചാനൽ സംഘത്തിന് നേരെ ഭീഷണി മുഴക്കി അക്രമി സംഘം

എംസി റോഡിൽ നാട്ടകം സിമന്‍റ് കവലയിൽവച്ച് ചാനൽ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താൻ പ്രതികളായ ജിതിന്‍ സുരേഷ് (31), അജേഷ് എസ്( 37) എന്നിവർ ഉപയോഗിച്ചത് പിസ്‌റ്റൾ ലൈറ്റർ ആണെന്ന് പൊലീസ്

attack against channel team  പിസ്റ്റൾ ലൈറ്റർ തോക്ക് എന്ന വ്യാജേന ചൂണ്ടി ഭീഷണി  ചാനൽ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി  എംസി റോഡിൽ നാട്ടകം സിമന്‍റ് കവലയിൽ ചാനൽ സംഘത്തിന് നേരെ ഭീഷണി മുഴക്കി അക്രമി സംഘം  ATTACKERS THREATENED THE 24 NEWS CHANNEL TEAM BY PISTOL LIGHTER
ചാനൽ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി: എന്നാൽ, ഭീഷണിപ്പെടുത്താൻ ചൂണ്ടിയത് 'പിസ്റ്റൾ ലൈറ്റർ' എന്ന് പൊലീസ്
author img

By

Published : Jul 21, 2022, 11:25 AM IST

കോട്ടയം : എംസി റോഡിൽ നാട്ടകം സിമന്‍റ് കവലയിൽ 24 വാർത്താചാനൽ സംഘത്തെ ഭീഷണിപ്പെടുത്താന്‍ ചൂണ്ടിയത് പിസ്റ്റൾ ലൈറ്ററാണെന്ന് പൊലീസ്. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്ക് സഹിതം പ്രതികളെ ബുധനാഴ്‌ച പിടികൂടിയിരുന്നു. ഓൺലൈൻ വിപണിയിൽ 250 രൂപ മുതൽ 1500 രൂപ വരെ വിലകളില്‍ വാങ്ങാൻ കിട്ടുന്ന 'പിസ്റ്റൾ ലൈറ്റർ' വച്ചാണ് മദ്യലഹരിയിലുള്ള യുവാക്കള്‍ ഭീഷണി മുഴക്കിയതെന്ന് ചിങ്ങവനം എസ്എച്ച്ഒ ടി.ആർ ജിജു വ്യക്തമാക്കി.

ബുധനാഴ്‌ച (20.07.2022) ഉച്ചയ്ക്ക് ഒന്നരയോടെ നാട്ടകം സിമന്‍റ് കവലയിലുള്ള ഐശ്വര്യ ഹോട്ടലിന് മുൻവശത്തായിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന 24 ന്യൂസ് ചാനൽ സംഘത്തിന്‍റെ കാറിന് നേരെ, ഇടറോഡിൽ നിന്ന് എം.സി റോഡിലേക്ക് പിന്നോട്ട് എടുത്ത അക്രമി സംഘത്തിന്‍റെ കാർ എത്തുകയായിരുന്നു.

ഈ സമയം ചാനൽ സംഘം തങ്ങളുടെ കാർ മുന്നിലേക്ക് എടുക്കുകയും അക്രമി സംഘത്തോട് വാഹനം ശ്രദ്ധിച്ച് ഓടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഇതോടെ കാറിനുള്ളിൽ ഉണ്ടായിരുന്ന ഒരാൾ തോക്കുമായി ചാടിയിറങ്ങുകയും കാറിന് നേരെ എത്തി അത് ചൂണ്ടി ഭീഷണി മുഴക്കുകയുമായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഭയന്ന ചാനൽ സംഘം പെട്ടെന്ന് തന്നെ വാഹനമെടുത്ത് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

തുടർന്ന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്‌ടര്‍ ടി.ആർ ജിജുവിനെ ചാനൽ സംഘം വിവരമറിയിച്ചു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ മറിയപ്പള്ളി ക്ഷേത്രം ഭാഗത്തുവച്ച് തങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയവരുടെ കാർ ചാനൽ ജീവനക്കാർ കണ്ടു. തുടർന്ന് വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസ് വീടിനുള്ളിൽ കയറി അക്രമി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Also read: 24 വാർത്ത ചാനൽ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി; പ്രതികൾ പിടിയിൽ

പ്രതികളെ ചോദ്യം ചെയ്‌തപ്പോൾ ഇവരുടെ തലയിണക്കടിയിൽ നിന്നും പൊലീസ് തോക്ക് കണ്ടെത്തി. സിഗരറ്റിനും ഗ്യാസടുപ്പിലുമൊക്കെ തീ പകരാൻ ഉപയോഗിക്കുന്ന പിസ്റ്റള്‍ മാതൃകയിലുളള ലൈറ്റർ ഉപയോഗിച്ചായിരുന്നു ഇവരുടെ പരാക്രമം. ഭീഷണിപ്പെടുത്തൽ, പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കൽ തുടങ്ങിയ കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്‌തു.

സംഭവത്തില്‍ ചെട്ടിക്കുന്ന് സ്വദേശി ജിതിന്‍ സുരേഷ് (31), കൊല്ലം സ്വദേശി അജേഷ് എസ്( 37) എന്നിവരെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. പ്രതി ജിതിന്‍ സ്വന്തം വീട് അടിച്ചുതകർത്ത കേസിലെ പ്രതിയാണ്. കൊല്ലം സ്വദേശിയായ അജേഷിനെതിരെ കേസുകൾ ഉണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.