ശബരിമല: ശബരിമല ശുചീകരണം ലക്ഷ്യമാക്കിയുള്ള പുണ്യം പൂങ്കാവനം പദ്ധതിയുടെ ഒന്‍പതാം വര്‍ഷത്തത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ ഈ വർഷത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ശബരിമല സന്നിധാനം, നിലയ്ക്കൽ, പമ്പ, എരുമേലി എന്നിങ്ങനെ നാല് സോണുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ശബരിമലയെ ശുചിയായി സൂക്ഷിക്കുക, പരിസ്ഥിതിക്ക് കോട്ടംവരാതെ തീർഥാടനം നടത്തുക, പ്രകൃതിസംരക്ഷണത്തിൽ തീർഥാടകർക്ക് അവബോധം നല്‍കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, പൊലീസ്, അഗ്നിരക്ഷാസേന, എസ്.ബി.ഐ, സന്നദ്ധ പ്രവർത്തകർ, ദേവസ്വം ജീവനക്കാർ, തീർഥാടകർ എന്നിവരടങ്ങുന്ന സംഘമാണ് ശുചീകരണ രംഗത്തുള്ളത്. പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ശബരിമലയിലേക്ക് കൊണ്ടുവരുന്നതിന് കര്‍ശന നിരോധനമാണുള്ളത്. 2011 ലാണ് മണ്ഡലകാലത്തോടനുബന്ധിച്ച് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി തുടങ്ങിയത്.