ETV Bharat / state

അമൽജ്യോതി കോളജിലെ വിദ്യാർഥി സമരം: അന്വേഷണം ക്രൈംബ്രാഞ്ചിന്, ചീഫ് ഹോസ്‌റ്റൽ സിസ്‌റ്റർ മായയെ മാറ്റും

വിദ്യാര്‍ഥികളും മാനേജ്‌മെന്‍റുമായുള്ള മന്ത്രിമാരുടെ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം

Amaljyothi College  Amaljyothi College Student Murder  Crime branch will investigate  Crime branch  Chief Hostel sister suspended  അമൽജ്യോതി കോളജിലെ വിദ്യാർഥി സമരം  അന്വേഷണം ക്രൈംബ്രാഞ്ചിന്  ചീഫ് ഹോസ്‌റ്റൽ സിസ്‌റ്റർ  വിദ്യാര്‍ഥികളും മാനേജ്‌മെന്‍റുമായുള്ള ചർച്ച  കാഞ്ഞിരപ്പള്ളി  വിദ്യാർഥി  ഉന്നത വിദ്യാഭ്യാസ വകുപ്പ്  മാനേജ്‌മെന്‍റുമായുള്ള മന്ത്രിമാരുടെ ചർച്ച
അമൽജ്യോതി കോളജിലെ വിദ്യാർഥി സമരം; അന്വേഷണം ക്രൈംബ്രാഞ്ചിന്, ചീഫ് ഹോസ്‌റ്റൽ സിസ്‌റ്റർ മായയെ മാറ്റും
author img

By

Published : Jun 7, 2023, 6:14 PM IST

മന്ത്രിമാരുടെ പ്രതികരണം

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിയുടെ ആത്മഹത്യയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. ഇതുപ്രകാരം അന്വേഷണത്തിന്‍റെ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് നൽകും. വിദ്യാര്‍ഥികളും മാനേജ്‌മെന്‍റുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

തീരുമാനങ്ങള്‍ ഇങ്ങനെ: കോട്ടയം എസ്‌പി കെ.കാർത്തിക്കിന്‍റെ വിശദമായിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം നടക്കും. ചീഫ് ഹോസ്‌റ്റൽ സിസ്‌റ്റർ മായയെ മാറ്റും. ആരോപണവിധേയരായവർക്കെതിരെ ഇപ്പോൾ നടപടിയില്ലെന്നും എന്നാല്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുകൂടാതെ കോളേജിലെ സ്‌റ്റുഡന്‍സ് കൗൺസിൽ ശക്തിപെടുത്താനും കൗൺസിലിങ് സേവനം ഉറപ്പുവരുത്താനും തീരുമാനിച്ചിട്ടുണ്ട്. യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യവും ആലോചിക്കും. കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് വിദ്യാർഥി പ്രതിനിധികളും മന്ത്രിമാരുമായുള്ള ചർച്ചയെ തുടർന്നാണ് ഈ തീരുമാനം.

അതേസമയം ആവശ്യങ്ങൾ അംഗീകരിച്ചില്ല എന്നതിനാല്‍ വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്‌തരല്ല. എന്നാല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് അവര്‍ അറിയിച്ചു. സമരം തത്‌കാലം നിർത്തിവയ്‌ക്കുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി. ഇതിനിടെ ബുധനാഴ്‌ച സർവകലാശാല അധികൃതർ കോളജിൽ ഹിയറിങ് നടത്തിയിരുന്നു. ഇതില്‍ കോളജിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചിട്ടുള്ളത്. ഹോസ്‌റ്റൽ വാർഡനെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച വിദ്യാര്‍ഥികള്‍, പ്രിൻസിപ്പാളിനും മാനേജർക്കുമെതിരെയും ഹിയറിങിൽ പരാതി ഉന്നയിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവും സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവനുമായിട്ടാണ് വിദ്യാർഥികൾ ചർച്ച നടത്തിയത്. കാഞ്ഞിരപ്പള്ളി ഗസ്‌റ്റ് ഹൗസിലാണ് ചർച്ച നടന്നത്. അമൽജ്യോതി എൻജിനീയറിങ് കോളജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യക്ക് പിന്നാലെയാണ് മാനേജ്മെന്‍റിനെതിരെ പ്രക്ഷോഭവുമായി വിദ്യാർഥികൾ രംഗത്തെത്തിയത്.

Also read: ശ്രദ്ധയുടെ മരണം; അമല്‍ ജ്യോതി കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു; ഹോസ്റ്റല്‍ ഒഴിയണമെന്ന നിര്‍ദേശം തള്ളി വിദ്യാര്‍ഥികള്‍

ശ്രദ്ധയുടെ ആത്മഹത്യ: ഇക്കഴിഞ്ഞ മെയ്‌ രണ്ടിന് രാത്രിയാണ് തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളജിലെ കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഇതോടെ ആത്മഹത്യയിൽ കോളജിലെ അധ്യാപകർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. അമൽജ്യോതി കോളജിലെ രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിനിയായിരുന്നു ശ്രദ്ധ. ആത്മഹത്യയ്‌ക്ക് മുമ്പ് ലാബിൽ മൊബൈൽ ഉപയോഗിച്ചതിന് പിന്നാലെ ശ്രദ്ധയുടെ ഫോൺ അധ്യാപകർ പിടിച്ചെടുത്തിരുന്നു.

മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ മാതാപിതാക്കൾ കോളജിൽ നേരിട്ടെത്തണമെന്നും പല സെമസ്റ്ററുകളിലായി വിവിധ വിഷയങ്ങളിൽ മാർക്ക് കുറവാണെന്നും മറ്റും ആരോപിച്ച് അധ്യാപകരും മാനേജ്മെൻ്റും ശ്രദ്ധയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായും സഹപാഠികൾ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ശ്രദ്ധയെന്നാണ് സഹപാഠികള്‍ അറിയിച്ചത്. അതേസമയം മകളുടെ മരണത്തിന് പിന്നാലെ സംഭവത്തിൽ പരാതി നൽകാൻ മാതാപിതാക്കളും, ശ്രദ്ധയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിരുന്നു. ശ്രദ്ധയുടെ കൊലപാതകത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് കോളജ് മാനേജ്മെന്‍റിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Also read: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ; മാനേജ്മെന്‍റിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.