ETV Bharat / state

Amal Neerad's Father CR Omanakkuttan Passes Away പ്രശസ്‌ത സാഹിത്യകാരന്‍ സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു - Amal Neerad Father CR Omanakkuttan

CR Omanakkuttan dies: 35 വര്‍ഷത്തോളമായി സാഹിത്യ രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം സാഹിത്യ ലോകത്തിന് തീരാ നഷ്‌ടം തീര്‍ത്തിരിക്കുകയാണ്

CR Omanakkuttan  Writer CR Omanakkuttan Passed Away  Amal Neerad Father died  CR Omanakkuttan dies  സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു  CR Omanakkuttan Early Life  Kerala Sahitya Akademi Award for CR Omanakkuttan  CR Omanakkuttan important works  Amal Neerad Father CR Omanakkuttan  CR Omanakkuttan worked as a teacher
Writer CR Omanakkuttan Passed Away
author img

By ETV Bharat Kerala Team

Published : Sep 16, 2023, 4:37 PM IST

കൊച്ചി: പ്രശസ്‌ത സാഹിത്യകാരനും അധ്യാപകനും അമല്‍ നീരദിന്‍റെ പിതാവുമായ പ്രൊഫസര്‍ സിആര്‍ ഓമനക്കുട്ടന്‍ (CR Omanakkuttan) അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം (CR Omanakkuttan dies due to heart attack).

ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം (CR Omanakkuttan Passes Away). അദ്ദേഹത്തിന്‍റെ ഈ വിയോഗം മലയാള സാഹിത്യ ലോകത്തിന് തീരാനഷ്‌ടം തീര്‍ത്തിരിക്കുകയാണ്.

CR Omanakkuttan Early Life: 1943 ഫെബ്രുവരി 13ന് കോട്ടയത്ത് രാഘവന്‍ - പെണ്ണമ്മ ദമ്പതികളുടെ മകനായി ജനിച്ചു. കോട്ടയം നായർ സമാജം ഹൈസ്‌കൂൾ, സിഎംഎസ്‌ കോളേജ്‌, കൊല്ലം എസ്‌എൻ കോളേജ്‌, ചങ്ങനാശേരി എസ്‌ബി കോളേജ്‌ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

CR Omanakkuttan important works: 'ഓമനക്കഥകൾ', 'ശവംതീനികൾ', 'കാല്‍പാട്', 'ഈഴശിവനും വാരിക്കുന്തവും', 'അഭിനവശാകുന്തളം' എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികള്‍. 'ഫാദർ ഡെർജിയസ്‌', 'ഭ്രാന്തന്‍റെ ഡയറി', 'കാർമില', 'തണ്ണീർ തണ്ണീർ' എന്നിവയാണ് അദ്ദേഹം വിവര്‍ത്തനം ചെയ്‌ത കൃതികള്‍.

CR Omanakkuttan wrote 25 books: 35 വര്‍ഷത്തോളമായി സാഹിത്യ രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്ന അദ്ദേഹം 25ലേറെ പുസ്‌തകങ്ങളും 150ലേറെ കഥകളും എഴുതിയിട്ടുണ്ട്. മിസ് കുമാരി, എലിസബത്ത് ടെയ്‌ലര്‍ എന്നിവരുടെ ജീവിത കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. ദേശാഭിമാനി പത്രത്തില്‍, പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജനെ കുറിച്ചുള്ള 'ശവം തീനികള്‍' എന്ന അദ്ദേഹത്തിന്‍റെ പരമ്പര വലിയ ചര്‍ച്ചയായിരുന്നു.

Kerala Sahitya Akademi Award for CR Omanakkuttan: ഹാസ്യ സാഹിത്യത്തിന് 2010ല്‍ അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 'ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍' (Sri Bhuthanathavilasam Nair Hotel) എന്ന ഹാസ്യ സാഹിത്യ കൃതിക്കായിരുന്നു പുരസ്‌കാരം.

CR Omanakkuttan worked as a teacher: ആര്‍ട്ടിസ്‌റ്റ് ശങ്കരന്‍കുട്ടി, അഡ്വ. എംഎന്‍ ഗോവിന്ദന്‍ നായര്‍, കാരൂര്‍, കോട്ടിയം ഭാസി, എന്നിവരുമായി നല്ല സൗഹൃദബന്ധം പുലര്‍ത്തിയിരുന്നു. നാല് വര്‍ഷത്തോളം കേരള സര്‍ക്കാരിന്‍റെ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലി ചെയ്‌തിരുന്നു. പിന്നീട് സര്‍ക്കാര്‍ കോളേജുകളില്‍ മലയാളം അധ്യാപകനായും പ്രവര്‍ത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായി 23 വര്‍ഷത്തോളം സേവനം അനുഷ്‌ഠിച്ചിരുന്നു അദ്ദേഹം.

സംവിധായകന്‍ അമല്‍ നീരദിന്‍റെ (Director Amal Neerad) പിതാവ് കൂടിയാണ് സിആര്‍ ഓമനക്കുട്ടന്‍ (Amal Neerad Father died). നടി ജ്യോതിര്‍മയി മരുമകളുമാണ് (Actress Jyothirmayi). മകള്‍ അനൂപ എറണാകുളം മഹാരാജാസ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. കോട്ടയം തിരുനക്കര സ്വദേശിയാണ് അദ്ദേഹം.

Also Read: Jailer Actor Marimuthu Passed Away : ജയിലര്‍ നടന്‍ മാരിമുത്തു അന്തരിച്ചു ; മരണം സീരീയല്‍ ഡബ്ബിങ്ങിനിടെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.