ETV Bharat / state

യാത്രക്കാർക്ക് തൈലം നൽകി യൂത്ത്കോൺഗ്രസ് പ്രതിഷേധം - latest news updates

കുണ്ടും കുഴിയും നിറഞ്ഞ വെള്ളക്കെട്ടിലൂടെയുള്ള യാത്ര യാത്രക്കാരുടെ നടു ഒടിക്കുന്നെന്നും വിദ്യാർഥികളും രോഗികളുമുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്രയിക്കുന്ന ഈ റോഡന്‍റെ പുനര്‍നിര്‍മ്മാണം ഇനിയും വൈകിപ്പിച്ചാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും പ്രവർത്തകർ അറിയിച്ചു

തൈലം നൽകി യൂത്ത്കോൺഗ്രസ് പ്രതിഷേധം കൊല്ലം വാർത്തകൾ latest malayalm vartha updates latest news updates malayalam vartrhakal
യാത്രക്കാർക്ക് തൈലം നൽകി യൂത്ത്കോൺഗ്രസ് പ്രതിഷേധം
author img

By

Published : Dec 5, 2019, 11:03 AM IST

കൊല്ലം: കെ.എസ്.ആര്‍.ടി.സി മാര്‍ക്കറ്റ് റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം. യാത്രക്കാര്‍ക്ക് തൈലം വിതരണം ചെയ്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. കുണ്ടും കുഴിയും നിറഞ്ഞ വെള്ളക്കെട്ടിലൂടെയുള്ള യാത്ര യാത്രക്കാരുടെ നടു ഒടിക്കുന്നെന്നും വിദ്യാർഥികളും രോഗികളുമുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്രയിക്കുന്ന ഈ റോഡിന്‍റെ പുനര്‍നിര്‍മാണം ഇനിയും വൈകിപ്പിച്ചാല്‍ അതിശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.

വിദ്യാർഥികളടക്കം മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയതിന്‍റെ പശ്ചാത്തലത്തിൽ ഉടന്‍ തന്നെ റോഡ് പുനര്‍നിര്‍മ്മിക്കുമെന്ന് ഉറപ്പ് കൊടുത്തുവെങ്കിലും നാളിതുവരെ യാതൊരുവിധ പ്രവര്‍ത്തനങ്ങളും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ റോഡിലേക്കാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതിന്‍റെ മുന്നിലാണ് എം.എല്‍.എ ഓഫീസ് ഉള്‍പ്പെടെയുള്ളവ നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലും റോഡ് നിര്‍മാണം വൈകുന്നുണ്ടെങ്കില്‍ ഇനിയുള്ള പ്രതിഷേധങ്ങള്‍ പി.ഡബ്ല്യു.ഡി ഓഫീസിന്റെ മുന്നിലേക്ക് മാറ്റാനാണ് തീരുമാനമെന്ന് പ്രവർത്തകർ പറയുന്നു.

Intro:യാത്രക്കാർക്ക് തൈലം നൽകി യൂത്ത്കോൺഗ്രസ് പ്രതിഷേധംBody:
കെ.എസ്.ആര്‍.റ്റി.സി മാര്‍ക്കറ്റ് റോഡ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് തൈലം വിതരണം ചെയ്ത് പ്രതിഷേധിച്ചു. കുണ്ടും കുഴിയും വെള്ളക്കെട്ടിലൂടെയുമുള്ള യാത്രക്കാരുടെ നടു ഒടിക്കുന്നെന്നും വിദ്യാര്‍ത്ഥികളും രോഗികളുമുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്രയിക്കുന്ന ഈ റോഡന്റെ പുനര്‍നിര്‍മ്മാണം ഇനിയും വൈകിപ്പിച്ചാല്‍ അതിശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ കുറേ നാളുകള്‍ക്ക് മുമ്പ് റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള്യു സമരപരിപാടികള്‍ക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം ഉള്‍പ്പെടെയുള്ളവ നടത്തുകയും ചെയ്തു. ഉടന്‍ തന്നെ പുനര്‍നിര്‍മ്മിക്കുമെന്ന് ഉറപ്പ് കൊടുത്തുവെങ്കിലും നാളിതുവരെ യാതൊരുവിധ പ്രവര്‍ത്തനങ്ങളും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. കെ.എസ്.ആര്‍.റ്റി.സി ഡിപ്പോയിലെ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ റോഡിലേക്കാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ മുന്നിലാണ് എം.എല്‍.എ ഓഫീസ് ഉള്‍പ്പെടെയുള്ളവ നിലനില്‍ക്കുന്നത്. എന്നിട്ടുപോലും റോഡ് നിര്‍മ്മാണം വൈകുന്നുണ്ടെങ്കില്‍ ഇനിയുള്ള പ്രതിഷേധങ്ങള്‍ പി.ഡബ്ല്യു.ഡി ഓഫീസിന്റെ മുന്നിലേക്ക് മാറ്റുവാനും തീരുമാനിച്ചു.
പ്രതിഷേധത്തില്‍ ജി.മഞ്ജുക്കുട്ടന്‍, അസ്‌ലം ആദിനാട്, എം.എസ്.സത്താര്‍, നെടുങ്ങോട്ട് വിജയകുമാര്‍, നിസാര്‍ കാഞ്ചന, തയ്യില്‍തുളസി, സുമയ്യ, നാദിര്‍ഷ കാരൂര്‍ക്കടവ്, ഷെയ്ന്‍ റോബിറ്റ്‌സണ്‍, ഭഗത് എന്നിവര്‍ നേതൃത്വം നല്‍കി.
Conclusion:ഇറ്റിവി കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.