ETV Bharat / state

സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്‍റർനെറ്റ് ദുരുപയോഗം; ഡോ.ജി മാധവന്‍നായര്‍ - ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ഡോ.ജി മാധവന്‍നായര്‍

ബഹിരാകാശ ഗവേഷണത്തില്‍ ഇന്ത്യ മറ്റ് രാഷ്ട്രങ്ങളെ പിന്നിലാക്കി ബഹുദൂരം മുന്നേറിയത് അഭിമാന നേട്ടമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.ജി മാധവന്‍നായര്‍.

മാതാഅമൃതാനന്ദമയിയുടെ ചിത്രത്തിനരികെ ഡോ.ജി മാധവന്‍നായര്‍
author img

By

Published : Mar 15, 2019, 7:35 PM IST

പുതുതലമുറ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്‍റർനെറ്റിന്‍റേയും സമൂഹമാധ്യങ്ങളുടെയും ദുരുപയോഗമാണെന്ന് ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ഡോ.ജി മാധവന്‍നായര്‍. കൊല്ലം അമൃതപുരി ക്യാമ്പസില്‍ അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിച്ച ത്രിദിന ദേശീയ ശാസ്ത്രസാങ്കേതിക ഫെസ്റ്റ് 'വിദ്യുത് 2019' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹമാധ്യമങ്ങളെ വിവേകപൂര്‍വ്വം ഉപയോഗിക്കുന്നതിനായി യുവതലമുറയെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്‍റർനെറ്റിന്‍റെ വിപത്തിനെക്കുറിച്ച് പതിനഞ്ച് വർഷം മുമ്പ് തന്നെ മാതാ അമൃതാനന്ദമയി ഡോ.എ.പി.ജെ അബ്ദുൽ കലാമിനോട് സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. സൗരോര്‍ജ്ജം സംഭരിക്കുന്നതില്‍ നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്റർനെറ്റിന്‍റെ വിപത്തിനെക്കുറിച്ച് പതിനഞ്ച് വർഷം മുമ്പ് മാതാ അമൃതാനന്ദമയി സംസാരിച്ചിരുന്നു: ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ഡോ.ജി മാധവന്‍നായര്‍

അമൃത വിശ്വവിദ്യാപീഠം ഡീന്‍ ഡോ.ബാലകൃഷ്ണശങ്കര്‍ അധ്യക്ഷനായ ചടങ്ങിൽ ഐആര്‍ഇ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.ചന്ദ്രശേഖര്‍ അടക്കമുള്ളവർ സംസാരിച്ചു. ഉദ്ഘാടനച്ചടങ്ങിന് ശേഷം ശാസ്ത്ര- സാങ്കേതിക മേഖലയിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മത്സരങ്ങള്‍ക്കും തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ കേരളത്തിനകത്തും പുറത്തുമുള്ള 150ല്‍പ്പരം കോളേജുകളില്‍ നിന്നായി 3500ലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

Intro:Body:

പുതുതലമുറ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്റര്‍നെറ്റിന്റെയും സമൂഹമാധ്യങ്ങളുടെയും ദുരുപയോഗമാണെന്ന് ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ഡോ.ജി മാധവന്‍നായര്‍. കൊല്ലം അമൃതപുരി ക്യാമ്പസില്‍ അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിച്ചിട്ടുള്ള ത്രിദിന ദേശീയ ശാസ്ത്രസാങ്കേതിക ഫെസ്റ്റ് 'വിദ്യുത് 19' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വി ഒ

ബഹിരാകാശ ഗവേഷണത്തില്‍ മറ്റ് പല രാഷ്ട്രങ്ങളേക്കാള്‍ ഇരുപത് വര്‍ഷത്തിന് ശേഷം കടന്ന് വന്ന ഇന്ത്യ ഇന്ന് ഈ രാഷ്ട്രങ്ങളെയെല്ലാം പിന്നിലാക്കി ബഹുദൂരം മുന്നേറിയത് നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്നതാണന്ന് മാധവൻ നായർ പറഞ്ഞു. സൗരോര്‍ജ്ജം സംഭരിക്കുന്നതില്‍ നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ബൈറ്റ്

ഇന്റർനെറ്റിന്റെ വിപത്തിനെക്കുറിച്ച്പതിനഞ്ച് വർഷം മുമ്പ് തന്നെ  മാതാഅമൃതാനന്ദമയി മായി  ഡോ.എ.പി.ജെ അബ്ദുൽ കലാമിനോട്     സംസാരിച്ചിരുന്നതായും  സമൂഹമാധ്യമങ്ങളെ വിവേകപൂര്‍വ്വം ഉപയോഗിക്കുന്നതിനായി  യുവതലമുറയെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബൈറ്റ് 

അമൃതവിശ്വവിദ്യാപീഠം ഡീന്‍ ഡോ.ബാലകൃഷ്ണശങ്കര്‍ അധ്യക്ഷനായ ചടങ്ങിൽ ഐആര്‍ഇ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.ചന്ദ്രശേഖര്‍ അടക്കമുള്ളവർ  സംസാരിച്ചു.

ഉദ്ഘാടനച്ചടങ്ങിന് ശേഷം ശാസ്ത്ര സാങ്കേതിക മേഖലയിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മത്സരങ്ങള്‍ക്കും തുടക്കമായി.മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ കേരളത്തിനകത്തും പുറത്തുമുള്ള 150ല്‍പ്പരം കോളേജുകളില്‍ നിന്നായി 3500ലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി നാല്‍പ്പതില്‍പ്പരം മത്സരങ്ങള്‍, ശില്പശാലകള്‍, പ്രഗത്ഭരുടെ പ്രഭാഷണങ്ങള്‍, സാംസ്‌കാരികപരിപാടികള്‍, സംഗീത സദസ്സ്, നൃത്തമത്സരങ്ങള്‍, ശാസ്ത്രപ്രദര്‍ശനം, ഫാഷന്‍ഷോ, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് 15ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്.

ഇടിവി ഭാരത്, കൊല്ലം

(വിഷ്വൽ മെയിലിൽ )

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.