ETV Bharat / state

ഉത്രാ കൊലക്കേസ്; സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റില്‍

ജില്ലാ ക്രൈംബ്രാഞ്ചാണ് സൂരജിന്‍റെ അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്‌തത്. ഇവരെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ഉത്രാ കൊലക്കേസ്  സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റില്‍  സൂരജ് ഉത്ര അറസ്റ്റ്  പാമ്പുകടി സംഭവം  കൊല്ലം  Uthra murder  snake case anchal  adoor  prime culprit Suraj's sister and mother  sister and mother arrest  kollam snake case
സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റില്‍
author img

By

Published : Aug 22, 2020, 3:10 PM IST

Updated : Aug 22, 2020, 4:04 PM IST

കൊല്ലം: ഉത്രാ കൊലക്കേസില്‍ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്‌തു. ഗാര്‍ഹിക പീഡനവും ഗൂഢാലോചനയും തെളിവ് നശിപ്പിക്കലുമാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ഇതോടെ സൂരജിന്‍റെ വീട്ടിലുള്ള എല്ലാവരും അറസ്റ്റിലായിരിക്കുകയാണ്. സൂരജിനേയും അച്ഛനേയും നേരത്തെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാന്‍ഡിലാണ്. ജില്ലാ ക്രൈംബ്രാഞ്ചാണ് അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്‌തത്.

സൂരജിന്‍റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു

സൂരജിന്‍റെ അമ്മ രേണുകയുടെയും സഹോദരി സൂര്യയുടെയും അടൂരുള്ള വീട്ടിലെത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ഡിവൈഎസ്‌പി അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത ശേഷം കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുവരികയായിരുന്നു. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

Last Updated : Aug 22, 2020, 4:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.