കൊല്ലം: ഉത്ര കൊലപാതകത്തില്‍ പ്രതിയായ ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അച്ഛന് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് ഗാർഹിക പീഡനത്തിനും തെളിവ് നശിപ്പിച്ചതിനുമാണെന്ന് റൂറൽ എസ്പി ഹരിശങ്കർ.
ഉത്ര വധക്കേസിലെ പ്രധാന പ്രതിയായ സൂരജിന്റെ പിതാവ് സൂരേന്ദ്രനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. അച്ഛനോടെല്ലാം പറഞ്ഞിട്ടുണ്ടെന്ന സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആഭരണങ്ങൾ കുഴിച്ചിട്ടത് അമ്മ രേണുകയുടെ അറിവോടെയായിരുന്നുവെന്ന് സുരേന്ദ്രൻ മൊഴിനൽകി. സൂരജിനെയും അച്ഛനെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്തതെന്നും എസ്പി അറിയിച്ചു. അറസ്റ്റിലായ സുരേന്ദ്രനെ ഇന്ന് കോടതിയിൽ ഹാജരാക്കും.