ETV Bharat / state

കൊല്ലം തോട്ടില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി - unidentified body found in kollam

45 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

അജ്ഞാത മൃതദേഹം കണ്ടെത്തി  കൊല്ലം തോട് അജ്ഞാത മൃതദേഹം  unidentified body found in kollam  body found in kollam
കൊല്ലം തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; അഴുകിയ നിലയില്‍
author img

By

Published : Feb 21, 2022, 6:02 PM IST

കൊല്ലം: കൊല്ലം തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പള്ളിത്തോട്ടം പണ്ടകശാല പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്. 45 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കൊല്ലം തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് സമീപത്തെ കച്ചവടക്കാരാണ് തോട്ടിൽ കമഴ്‌ന്ന നിലയില്‍ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പള്ളിത്തോട്ടം പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ച ശേഷം ഫയര്‍ഫോഴ്‌സിന്‍റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു.

മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പരിശോധനയ്ക്കായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം ; കാസർകോട് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർക്ക് സസ്പെൻഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.