ETV Bharat / state

കൊല്ലത്തെ തേച്ച് മിനുക്കിയവർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു

author img

By

Published : Sep 17, 2019, 11:42 AM IST

Updated : Sep 17, 2019, 12:19 PM IST

കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം ആറ്റിന്‍കുഴി പ്രണവം നഗറില്‍ അലക്ക് തൊഴിലാളികളായ ഇരുപത്തിനാലോളം കുടുംബങ്ങളുണ്ട്. അച്ഛനും അമ്മയും മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി ഓരോ ഒറ്റമുറി വീടുകളിലും പത്തിലധികം പേരുണ്ട്.

കൊല്ലത്തെ തേച്ച് മിനുക്കിയവർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു

കൊല്ലം ; നഗരഹൃദയത്തില്‍ പുറമ്പോക്കിലെ ഒറ്റമുറി കുടിലില്‍ നിന്ന് സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാകുകയാണ്. പക്ഷേ പുതിയ താമസസ്ഥലത്തേക്ക് മാറുമ്പോൾ ഉപജീവനമാർഗമായ അലക്ക് ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കൊല്ലം നഗരത്തിലെ അലക്കുതൊഴിലാളികൾ. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം ആറ്റിന്‍കുഴി പ്രണവം നഗറില്‍ അലക്ക് തൊഴിലാളികളായ ഇരുപത്തിനാലോളം കുടുംബങ്ങളുണ്ട്. അച്ഛനും അമ്മയും മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി ഓരോ ഒറ്റമുറി വീടുകളിലും പത്തിലധികം പേരുണ്ട്.

തേച്ച് മിനുക്കിയവർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു
ആന്ധ്രപ്രദേശില്‍ നിന്ന് ഒരു നൂറ്റാണ്ടിന് മുൻപ് കേരളത്തിലെത്തിയ തെലുങ്ക് നായിഡു വിഭാഗക്കാരാണ് കൊല്ലം നഗരത്തിലെ അലക്കുതൊഴിലാളികൾ. കേരളത്തിലെത്തിയതോടെ ഇവർ വണ്ണാർ സമുദായത്തിന്‍റെ ഭാഗമായി. നഗരവാസികൾ അലക്കിത്തേച്ച വസ്ത്രങ്ങളിടാൻ വേണ്ടി അധ്വാനിക്കുന്നവർക്കായി മുണ്ടയ്ക്കലില്‍ കോർപ്പറേഷൻ പണികഴിപ്പിച്ച വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. അതേസമയം, ഒറ്റമുറിയിലെ പരിമിത സൗകര്യങ്ങളില്‍ നിന്ന് വീട് എന്ന സ്വപ്നത്തിലേക്ക് മാറുമ്പോള്‍ വറ്റാത്ത പൊതുകിണറും കുളവും ഉപജീവന മാര്‍ഗമായ അലക്ക് തൊഴില്‍ ചെയ്യാനാവശ്യമായ സൗകര്യങ്ങളും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഇവർ.

Intro:കൊല്ലത്തെ തേച്ച് മിനുക്കിയ നായിഡു പരമ്പരBody:അലക്കിത്തേച്ച് വടിവൊത്ത വസ്ത്രമണിഞ്ഞെത്തുന്ന വി.ഐ.പികള്‍ മുതല്‍ സാധാരണക്കാരുടെ വരെ മുഷിഞ്ഞ വസ്ത്രങ്ങളെ അവരുടെ സ്റ്റാറ്റസിനിണങ്ങുന്ന വിധം വടിവൊത്തതാക്കുന്ന ഒരു വിഭാഗം തൊഴിലാളികളുണ്ട് കൊല്ലം നഗര മദ്ധ്യത്തില്‍. തലമുറകളായി അലക്ക് ജോലി ചെയ്ത് പരിമിതമായ സൗകര്യങ്ങളില്‍ ജീവിതം തള്ളിനീക്കുന്ന കുറച്ച് മനുഷ്യര്‍. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം ആറ്റിന്‍കുഴി പ്രദേശത്തെ പ്രണവം നഗറില്‍ അലക്ക് തൊഴിലാളികളായ ഇരുപത്തിനാലോളം കുടുംബങ്ങളാണ് ഇത്തരത്തില്‍ താമസിക്കുന്നത്. ഏറെയും ഒറ്റമുറി വീടുകള്‍. അച്ഛനും അമ്മയും മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി പത്തോളം പേരാണ് ഓരോ ഒറ്റമുറി വീടുകളിലും. സ്വാതന്ത്ര്യാനന്തര കാലത്തിന് മുന്‍പേ നാടുകടത്തപ്പെട്ട തെലുങ്ക് നായിഡു വംശത്തില്‍ പെട്ടവരുടെ പിന്മുറക്കാരാണ് ഇവരില്‍ അധികവും. മുതിര്‍ന്നവര്‍ ഇപ്പോഴും അസാധ്യമായി തെലുങ്ക് സംസാരിക്കും. ആന്ധ്ര, നെല്ലൂര്‍, തിരുപ്പതി എന്നിവിടങ്ങളില്‍ ഇവരില്‍ പലരുടേയും ബന്ധുക്കളുണ്ട്. നായിഡു സമുദായത്തില്‍ നിന്ന് വണ്ണാര്‍ സമുദായത്തിലേക്ക് മാറപ്പെട്ടതോടെ ഇവര്‍ കേരളത്തിന്റെ ഭാഗമായി മാറി.
ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, റെയില്‍വെ ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിലെ ഉയര്‍ന്ന പദവികളില്‍ ഇന്ന് ഇക്കൂട്ടരില്‍ പെട്ടവരുണ്ട്. ഒരു നൂറ്റാണ്ടിലേറെയായി പുറമ്പോക്ക് ഭൂമിയില്‍ താമസമാക്കിയ ഇവരെ മറ്റൊരിടത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. കൊല്ലം കോര്‍പ്പറേഷന്‍ മുണ്ടയ്ക്കല്‍ പ്രദേശത്തേക്കാണ് ഇവരെ മാറ്റി താമസിപ്പിക്കാന്‍ ഒരുങ്ങുന്നത്. അവിടെ ഇവര്‍ക്കായി പണി കഴിപ്പിച്ച് വീടുകളുടെ പണിപൂര്‍ത്തിയായി വരുന്നു. അതേസമയം, ഒറ്റമുറിയിലെ പരിമിത സൗകര്യങ്ങളില്‍ നിന്ന് വീട് എന്ന സ്വപ്നത്തിലേക്ക് മാറുമ്പോള്‍ വറ്റാത്ത പൊതുകിണറും കുളവും ഉപജീവന മാര്‍ഗമായ അലക്ക് തൊഴില്‍ ചെയ്യാനാവശ്യമായ സൗകര്യങ്ങളും ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇക്കാര്യങ്ങളാല്‍ ചില കുടുംബങ്ങള്‍ മാറി താമസിക്കാന്‍ ഇപ്പോഴും തയ്യാറായിട്ടുമില്ല. എങ്കിലും ഭൂരിഭാഗം കുടുംബങ്ങളും സമ്മതം മൂളിയതോടെ അടുത്ത് തന്നെ ഈ പരമ്പരാഗത തൊഴിലും തൊഴിലാളികളും മറ്റൊരു ഇടത്തേയ്ക്ക് മാറ്റപ്പെടും. കൊല്ലം ജില്ലയെക്കാള്‍ പഴക്കമുള്ള ഈയിടം എങ്ങനെയായി തീരുമെന്ന് കണ്ടറിയാംConclusion:ഇ. ടി. വി ഭാരത് കൊല്ലം
Last Updated : Sep 17, 2019, 12:19 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.