കൊല്ലം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നിയുക്ത എം.എൽ.എ ഡോ. സുജിത് വിജയൻ പിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ച കെയർ ചവറയ്ക്ക്, 100 പൾസ് ഓക്സിമീറ്റർ സംഭാവന ചെയ്ത് ചവറയിലെ സംഗമം വാട്‌സ്‌ആപ്പ് കൂട്ടായ്മ.
Also read: കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കലക്ടറും എംഎല്‍എയും
എം.എല്‍.എയുടെ അധ്യാപകനായിരുന്ന ശൈലേഷിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ ഓണ്‍ലൈന്‍ കൂട്ടായ്മ. കൂട്ടായ്മയിലെ അംഗം കൂടിയാണ് നിയുക്ത എം.എല്‍.എ. കൂട്ടായ്മുടെ പ്രതിനിധികളായ റസ്റ്റം, അൻസാദ് അബ്ബാസ്, കണ്ണൻ എന്നിവർ ചേർന്നാണ് സംഭാവന കൈമാറിയത്.
സ്വദേശത്തും വിദേശത്തുമുള്ള ശിഷ്യരുടെ സഹായത്തോടെയാണ് കൊവിഡ് കാലത്തു രോഗികൾക്കു ഏറെ ആവശ്യമുള്ള പൾസ് ഓക്സിമീറ്റർ വാങ്ങി നൽകിയത്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും നിർധനരായ ഒട്ടേറെ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തിരുന്നു.