കൊല്ലം: ഓണാട്ടുകരയുടെ ഓണാഘോഷത്തിന് ഇരുപത്തിയെട്ടാം ഓണത്തോടെ കൊടിയിറക്കം. കൊവിഡ് ഇത്തവണയും ആഘോഷങ്ങളുടെ നിറംകെടുത്തിയതോടെ ആചാരപരമായ ചടങ്ങുകൾക്കുള്ളിൽ കെട്ടുത്സവം ചുരുക്കപ്പെട്ടു.
പിള്ളേരോണത്തിൽ തുടങ്ങി ഇരുപത്തിയെട്ടാം ഓണത്തിൽ അവസാനിക്കുന്നതാണ് ഓണാട്ടുകരയുടെ ഓണാഘോഷം. 52 കരകൾ കെട്ടിയൊരുക്കുന്ന നന്ദികേശ രൂപങ്ങൾ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത് ഇരുപത്തിയെട്ടാം ഓണത്തിൽ ഓണാട്ടുകരയിലെ പ്രധാന കാഴ്‌ചയാണ്. കെട്ടുകാഴ്‌ചകളെ സ്വീകരിക്കുവാനും കണ്ടാസ്വദിക്കാനുമായി വൻ ജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്.
എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ആൾക്കൂട്ടങ്ങളെയും ആഘോഷങ്ങളെയും കൊവിഡ് ഇല്ലാതാക്കി. മുൻ വർഷത്തേതിന് സമാനമായി ഇക്കുറിയും ആഘോഷം ആചാരപരമായ ചടങ്ങുകളിൽ ഒതുങ്ങി. 52 കരകളെ പ്രതിനിധീകരിച്ച് ക്ഷേത്രോപദേശകസമിതി കെട്ടി ഒരുക്കിയ ഏക കാളക്കൂറ്റനെ മാത്രമാണ് ഇക്കുറിയും എഴുന്നള്ളിച്ചത്. കർശന മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ ദർശനം പോലും ക്രമീകരിച്ചത്.
Also Read: പ്ലസ് വൺ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി