ETV Bharat / state

അച്ചന്‍കോവില്‍ വനത്തില്‍ കുടുങ്ങിയത് വിദ്യാർഥികൾ അടക്കമുള്ള സംഘം, രക്ഷപ്പെടുത്തിയത് ഒരു രാത്രിക്ക് ശേഷം - സ്‌കൗട്ട് ആൻഡ് ഗൈഡ്

students trapped in AchanKovil forest : ഓച്ചിറ ക്ലാപ്പന സ്‌കൂളില്‍ നിന്നുള്ള അധ്യാപക വിദ്യാര്‍ഥി സംഘമാണ് അച്ചൻകോവില്‍ വനത്തില്‍ കുടുങ്ങിയത്. പ്രകൃതി പഠനത്തിന്‍റെ ഭാഗമായി എത്തിയ സംഘം ട്രക്കിങ്ങിനിടെ ഉണ്ടായ മഴയെ തുടര്‍ന്ന് വനത്തില്‍ അകപ്പെടുകയായിരുന്നു

Students rescued from AchanKovil forest  Scout and guide team from Oachira rescued  AchanKovil forest  students trapped in AchanKovil forest  വനത്തില്‍ കുടുങ്ങിയ പഠനസംഘത്തെ രക്ഷപ്പെടുത്തി  അച്ചന്‍കോവില്‍ വനം  അച്ചന്‍കോവില്‍ വനത്തില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി  സ്‌കൗട്ട് ആൻഡ് ഗൈഡ്  ഓച്ചിറ ക്ലാപ്പന
Students rescued from AchanKovil forest
author img

By ETV Bharat Kerala Team

Published : Dec 4, 2023, 2:15 PM IST

അച്ചന്‍കോവില്‍ വനത്തില്‍ കുടുങ്ങിയ പഠനസംഘത്തെ രക്ഷപ്പെടുത്തി

കൊല്ലം : അച്ചൻകോവിലിലെ വനത്തിനുള്ളിൽ കുടുങ്ങിയ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി (Scout and guide team from Oachira rescued from AchanKovil forest). ഇന്ന് (04.12.23) പുലർച്ചയോടെയാണ് സംഘത്തെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. കൊല്ലം ഓച്ചിറ ക്ലാപ്പനയിലെ സ്‌കൂളിൽ നിന്നുള്ള സ്‌കൗട്ട് ആൻഡ് ഗൈഡ് സംഘമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ വനത്തിൽ അകപ്പെട്ടത്. വനപാലകരും പൊലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

പ്രകൃതി പഠനത്തിന്‍റെ ഭാഗമായി ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ആണ് 17 പെൺകുട്ടികളും 12 ആൺകുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം അച്ചൻകോവിലില്‍ എത്തിയത് (Students rescued from AchanKovil forest). പ്രകൃതി പഠന ക്ലാസുകൾക്ക് ശേഷം ട്രക്കിങ്ങിന് പോയ സംഘം കനത്ത മഴയെ തുടർന്ന് വനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു (students trapped in AchanKovil forest). ദേഹാസ്വാസ്ഥ്യം മൂലം മൂന്നുപേർ ട്രക്കിങ്ങിൽ നിന്നും വിട്ടുനിന്നിരുന്നു.

യാത്ര പോയ സംഘം വൈകുന്നേരം ആയിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് വനപാലകരും പൊലീസും ചേർന്ന് അന്വേഷണം ആരംഭിച്ചത്. കനത്ത മഴയെ അവഗണിച്ചും പുലർച്ചെ നാലുമണിയോടെ സംഘത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി കോട്ടവാസൽ ചെക്ക്പോസ്റ്റിൽ എത്തിച്ച് ആവശ്യമായ വൈദ്യ സഹായം നൽകി. അനുവദനീയമായ പരിധി കടന്ന സംഘം അഞ്ച് കിലോമീറ്റർ ഉള്ളിലായി കോട്ടവാസിൽ മേഖലയിലെ തൂവൽ മലയിലാണ് അകപ്പെട്ടത്.

ആനയും പുലിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലമാണ് തൂവൽ മല. കനത്ത മഴയും മൂടൽ മഞ്ഞും മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്തതുമാണ് ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്നതിന് കാരണം. വനപാലകരുടെ അനുമതിയില്ലാതെയാണ് പ്രാദേശിക ഗൈഡുമായി സംഘം വനത്തിനുള്ളിലേക്ക് പോയത്. മണലാർ പ്രദേശത്ത് ക്യാമ്പ് നടത്താൻ മാത്രമായിരുന്നു വനപാലകർ അനുമതി നൽകിയിരുന്നത്. അപകടം ഒന്നുമില്ലാതെ സുരക്ഷിതരായി കോട്ടവാസലിൽ എത്തിയ സംഘം തിരികെ മടങ്ങി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.