ETV Bharat / state

സേഫ് കൊല്ലം പദ്ധതി; 2500 മത്സ്യത്തൊഴിലാളികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കും - Safe Kollam

രണ്ടാംഘട്ടമായി നീണ്ടകര, ശക്തികുളങ്ങര മേഖലയില്‍ ഉള്ള നിരക്ഷരരായ മത്സ്യത്തൊഴിലാളികളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈസന്‍സ് നേടാന്‍ അവസരമൊരുക്കും

സേഫ് കൊല്ലം പദ്ധതി; 2500 മത്സ്യത്തൊഴിലാളികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കും
author img

By

Published : Oct 17, 2019, 9:36 AM IST

കൊല്ലം: സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി പള്ളിത്തോട്ടം മുതല്‍ തങ്കശ്ശേരി വരെയുള്ള തീരദേശത്തു താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികള്‍ക്ക് ലൈസന്‍സ് നല്‍കും. സേഫ് കൊല്ലത്തിന്‍റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായ സുരക്ഷിത റോഡ് യാത്ര ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് മോട്ടര്‍ വെഹിക്കിള്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ ലൈസന്‍സ് നല്‍കുന്നത്. ബോധവല്‍ക്കരണം നല്‍കിയും റോഡ് നിയമങ്ങള്‍ പഠിപ്പിച്ചുമാണ് ലൈസന്‍സ് നല്‍കുകയെന്ന് ജില്ലാ കലക്ടര്‍ ബി. അബ്‌ദുല്‍ നാസര്‍ അറിയിച്ചു.

ആദ്യബാച്ചിലെ 150 പേര്‍ക്കുള്ള ലേണേഴ്‌സ് ടെസ്റ്റ് ആര്‍.ടി ഓഫീസില്‍ നടത്തിക്കഴിഞ്ഞു. പള്ളിത്തോട്ടം പൊലീസിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നിര്‍വഹണം. എഴുത്തും വായനയും അറിയാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ട്രാക്ക് ടീമിന്‍റെ നേതൃത്വത്തില്‍ ട്രാഫിക് നിയമ ബോധവത്കരണ ക്ലാസ് നടത്തിയാണ് ലേണേഴ്‌സിന് സജ്ജരാക്കിയത് എന്ന് ആര്‍.ടി.ഒ വി.സജിത്ത് പറഞ്ഞു. രണ്ടാംഘട്ടമായി നീണ്ടകര, ശക്തികുളങ്ങര മേഖലയില്‍ ഉള്ള നിരക്ഷരരായ മത്സ്യത്തൊഴിലാളികളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്‌ത് ലൈസന്‍സ് നേടാന്‍ അവസരമൊരുക്കും.

Intro:സേഫ് കൊല്ലം;
2500 മത്സ്യത്തൊഴിലാളികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുംBody:ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാത്തവരുണ്ടാകില്ല ഇനി ജില്ലയില്‍. സമസ്തമേഖലകളേയും ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി പള്ളിത്തോട്ടം മുതല്‍ തങ്കശ്ശേരി വരെയുള്ള തീരദേശത്തു താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികള്‍ക്ക് ലൈസന്‍സ് നല്‍കും. സേഫ് കൊല്ലത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായ സുരക്ഷിത റോഡ് യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ലൈസന്‍സ് നല്‍കുന്നത്.
ബോധവല്‍ക്കരണം നല്‍കി, റോഡ് നിയമങ്ങള്‍ പഠിപ്പിച്ചാണ് ലൈസന്‍സ് നല്‍കുകയെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. മോട്ടര്‍ വെഹിക്കിള്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി. ആദ്യബാച്ചിലെ 150 പേര്‍ക്കു ലേണേഴ്സ് ടെസ്റ്റ് ആര്‍. ടി. ഓഫീസില്‍ നടത്തി കഴിഞ്ഞു. പള്ളിത്തോട്ടം പോലീസിന്റെ സഹകരണത്തോടെയാണ് നിര്‍വഹണം.
പദ്ധതിയുടെ ഭാഗമായി എഴുത്തും വായനയും അറിയാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ട്രാക്ക് ടീമിന്റെ നേതൃത്വത്തില്‍ ട്രാഫിക് നിയമ ബോധവത്കരണ ക്ലാസ് നടത്തിയാണ് ലേണേഴ്‌സിന് സജ്ജരാക്കിയത് എന്ന് ആര്‍. ടി .ഒ വി. സജിത്ത് പറഞ്ഞു.
രണ്ടാംഘട്ടമായി നീണ്ടകര, ശക്തികുളങ്ങര മേഖലയില്‍ ഉള്ള നിരക്ഷരരായ മത്സ്യത്തൊഴിലാളികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്തു ലൈസന്‍സ് നേടാന്‍ അവസരമൊരുക്കും.Conclusion:ഇ. ടി.വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.