കൊല്ലം: തോട്ടം തൊഴിലാളികളെ മണിക്കൂറുകള്‍ ഭീതിയിലാഴ്ത്തിയ കൂറ്റന്‍ രാജവെമ്പാല ഒടുവില്‍ പിടിയില്‍. ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാര്‍ ടി ആന്‍റ് ടി എസ്റ്റേറ്റിലാണ് കഴിഞ്ഞദിവസം രാജവെമ്പാലയെ കണ്ടത്. തേയില നുള്ളാന്‍ എത്തിയ തൊഴിലാളികളാണ് രാജവെമ്പാലയെ ആദ്യം കാണുന്നത്. ഭയന്നോടിയ ഇവര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വനപാലകര്‍ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. അപകടകാരിയായ പാമ്പിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാവ സുരേഷ് വരുതിയിലാക്കിയത്. വാവ സുരേഷ് പിടിക്കുന്ന 165-ാമത്തെ രാജവെമ്പാലയെയാണ് ഇത്. 15-അടിനീളവും, അഞ്ച് വയസുമുള്ള പെൺ രാജവെമ്പാലയാണ് പിടിയിലായത്. പിടികൂടിയ പാമ്പിനെ പിന്നീട് വന്യജീവി സങ്കേതമായ കട്ടിളപ്പാറ ഉള്‍വനത്തില്‍ തുറന്നുവിട്ടു.
തേയില തോട്ടത്തില്‍ രാജവെമ്പാല: വാവയെത്തി പിടികൂടി
പിടികൂടിയ പാമ്പിനെ പിന്നീട് വന്യജീവി സങ്കേതമായ കട്ടിളപ്പാറ ഉള്‍വനത്തില്‍ തുറന്നുവിട്ടു.
കൊല്ലം: തോട്ടം തൊഴിലാളികളെ മണിക്കൂറുകള്‍ ഭീതിയിലാഴ്ത്തിയ കൂറ്റന്‍ രാജവെമ്പാല ഒടുവില്‍ പിടിയില്‍. ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാര്‍ ടി ആന്‍റ് ടി എസ്റ്റേറ്റിലാണ് കഴിഞ്ഞദിവസം രാജവെമ്പാലയെ കണ്ടത്. തേയില നുള്ളാന്‍ എത്തിയ തൊഴിലാളികളാണ് രാജവെമ്പാലയെ ആദ്യം കാണുന്നത്. ഭയന്നോടിയ ഇവര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വനപാലകര്‍ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. അപകടകാരിയായ പാമ്പിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാവ സുരേഷ് വരുതിയിലാക്കിയത്. വാവ സുരേഷ് പിടിക്കുന്ന 165-ാമത്തെ രാജവെമ്പാലയെയാണ് ഇത്. 15-അടിനീളവും, അഞ്ച് വയസുമുള്ള പെൺ രാജവെമ്പാലയാണ് പിടിയിലായത്. പിടികൂടിയ പാമ്പിനെ പിന്നീട് വന്യജീവി സങ്കേതമായ കട്ടിളപ്പാറ ഉള്‍വനത്തില്‍ തുറന്നുവിട്ടു.
തലശ്ശേരി പെട്ടിപ്പാലത്ത് നിയന്ത്രണം വിട്ട ബസ്സ് വൈദ്യുതി തൂണിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല ,
ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ ദേശീയ പാതയിലായിരുന്നു അപകടം
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് നിയന്ത്രണം വിട്ട് തൂണിലിടിച്ചത്. തൂൺ പൂർണമായും തകർന്ന് ബസ്സിന്റെ മുകളിൽ വീണ നിലയിലായിരുന്നു. .ഫയർഫോഴ്‌സിന്റെയും കെ.എസ്ഇ ബി ഉദ്യോഗസ്ഥരും, പോലീസിന്റെ യും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡിൽ പൊട്ടി വീണ വൈദ്യുതി ലൈൻ മാറ്റിയത്. മേഖലയിൽ മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു.
Conclusion: