കൊല്ലം : അമ്മപ്പൂച്ച ജീവന്‍വെടിഞ്ഞതറിയാതെ കുഞ്ഞുങ്ങൾ അമ്മിഞ്ഞപ്പാല്‍ നുകരുന്നത് നൊമ്പര കാഴ്ചയായി. ഒരാഴ്‌ച മാത്രം പ്രായമുള്ള രണ്ട് പൂച്ചക്കുഞ്ഞുങ്ങളാണ് തള്ളപ്പൂച്ച പ്രാണനറ്റ് കിടക്കുകയാണെന്നറിയാതെ പാല്‍ കുടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. പത്തനാപുരത്താണ് ആരുടെയും കരളലിയിപ്പിക്കുന്ന സംഭവം.
വാഹനം ഇടിച്ച് പരിക്കേറ്റതിനെ തുടർന്നാണ് സ്നോബല്‍ എന്ന വളര്‍ത്തുപൂച്ചയ്ക്ക് ജീവന്‍ നഷ്ടമായത്. പരിക്കേറ്റിട്ടും പാലുകൊടുക്കാൻ പൂച്ച കുഞ്ഞുങ്ങളുടെ അടുക്കലെത്തുകയായിരുന്നു. പാലുകൊടുക്കുന്നതിനിടെയാണ് പൂച്ച ചേതനയറ്റത്.
വീട്ടുകാർ ഉപേക്ഷിച്ച സ്‌നോബലിനെ നാട്ടിലെ ഒരൂകൂട്ടം കുട്ടികളാണ് സംരക്ഷിച്ചിരുന്നത്. ഇവരാണ് പൂച്ചക്കുഞ്ഞുങ്ങളെ അമ്മപ്പൂച്ചയിൽ നിന്ന് വേർപെടുത്തിയത്. ഇപ്പോൾ ഇവയുടെ സംരക്ഷണവും കുട്ടികള്‍ ഏറ്റെടുത്തിരിക്കുകയാണ്.