ETV Bharat / state

ജനതാദള്‍ എസ് കൊല്ലം ജില്ലാ പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുക്കാന്‍ വന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു

author img

By

Published : Jan 18, 2021, 10:41 PM IST

പാര്‍ട്ടി ജില്ലാ സെക്രട്ടറി നുജുമുദീന്‍ അഹമ്മദ്, കൊല്ലം-ഇരവിപുരം മണ്ഡലം പ്രസിഡന്‍റുമാര്‍, യുവ ജനത സംസ്ഥാന കമ്മറ്റിയംഗം അഭിലാഷ് ചാത്തന്നൂര്‍ തുടങ്ങിയവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്

Janata Dal S Kollam district meeting  ജനതാദള്‍ എസ് കൊല്ലം  ജനതാദള്‍ എസ് കൊല്ലം വാര്‍ത്തകള്‍  ജനതാദള്‍ എസ് കൊല്ലം ജില്ലാ പ്രവര്‍ത്തക യോഗം  Janata Dal S Kollam district meeting news  Janata Dal S Kollam district meeting arrest news
ജനതാദള്‍ എസ് കൊല്ലം

കൊല്ലം: ജനതാദള്‍ എസ് കൊല്ലം ജില്ലാ പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുക്കാന്‍ വന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ എത്തിയ 11 അംഗങ്ങളെയാണ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി നുജുമുദീന്‍ അഹമ്മദ്, കൊല്ലം-ഇരവിപുരം മണ്ഡലം പ്രസിഡന്‍റുമാര്‍, യുവ ജനത സംസ്ഥാന കമ്മറ്റിയംഗം അഭിലാഷ് ചാത്തന്നൂര്‍ തുടങ്ങിയവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ജനതാദള്‍ എസ് കൊല്ലം ജില്ലാ പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുക്കാന്‍ വന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു

എന്നാല്‍ യോഗം ബോധപൂർവം തടസപ്പെടുത്താൻ ശ്രമിച്ചവരെയാണ് അറസ്റ്റ് ചെയ്‌തതെന്നും മണ്ഡലം പ്രസിഡന്‍റുമാരുടെ യോഗം മാത്രമേ വിളിച്ചിരുന്നുള്ളൂവെന്നും ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ പറയുമെന്ന് പേടിച്ചാണ് ഇവരെ പൊലീസിനെ ഉപയോഗിച്ച് കസ്റ്റഡിയില്‍ എടുപ്പിച്ചതെന്നും ആരോപണമുണ്ട്. മന്ത്രിയെ കരിങ്കൊടി കാണിക്കാനും തടയാനും സാധ്യതയുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചതിനാലാണ് അറസ്റ്റ് ചെയ്‌തതെന്നും പ്രവർത്തകർ ആരോപിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.