ETV Bharat / state

കൊല്ലത്ത് സമുദ്ര മത്സ്യബന്ധനത്തിന് അനുമതി

ബുധനാഴ്‌ച ഉച്ചയ്ക്ക് 12 മണി മുതൽ മത്സ്യബന്ധനം നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്

author img

By

Published : Aug 11, 2020, 10:05 PM IST

marine fishing Kollam  സമുദ്ര മത്സ്യബന്ധനത്തിന് അനുമതി  ട്രോളിങ് നിരോധനം  Permission for marine fishing
മത്സ്യബന്ധനം

കൊല്ലം: ട്രോളിങ് നിരോധനത്തിന് ശേഷം കൊല്ലം ജില്ലയിൽ മത്സ്യബന്ധനം പുനരാരംഭിക്കും. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളോടെയാണ് മത്സ്യബന്ധനത്തിന് അനുമതി. രജിസ്ട്രേഷൻ നമ്പറുകൾ ഒറ്റസംഖ്യയിൽ അവസാനിക്കുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടസംഖ്യയിൽ അവസാനിക്കുന്നവയ്ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് അനുമതി. ഞായറാഴ്ച ആര്‍ക്കും അനുമതിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൊല്ലം ബീച്ചിൽ തുറക്കുന്ന കൗണ്ടറിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കാണ് ഹാർബറുകളിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളതെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ കെ.സുഹൈർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.