ETV Bharat / state

ഓണവിപണി പൊടിപൊടിക്കുമെന്ന പ്രതീക്ഷയിൽ പപ്പട കച്ചവടക്കാർ

ഓണവിപണിയിൽ പപ്പടക്കച്ചവടം ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് പപ്പട നിർമാണ മേഖല. മഴയും, അസംസ്‌കൃത വസ്‌തുക്കളുടെ വില വർധനവും, ഉഴുന്ന് ആവശ്യത്തിന് ലഭിക്കാത്തതും പപ്പട മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി.

pappadam  pappadam trade in kollam  pappadam trade  pappadam sale  pappadam kollam  kollam pappadam factory  pappadam making kollam  പപ്പടം  പപ്പടക്കച്ചവടം കൊല്ലം  പപ്പടക്കച്ചവടം ഓണം  പപ്പടക്കച്ചവടക്കാർ ഓണം  പപ്പടം വ്യാപാരികൾ  അസംസ്‌കൃത വസ്‌തുക്കളുടെ വില  പപ്പടം ഉണക്കുന്നത്  ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പപ്പടം  ചെറിയ പപ്പടം  ഉള്ളി പപ്പടം  മസാല പപ്പടം  കുരുമുളക് പപ്പടം  ഗുരുവായൂർ പപ്പടം  guruvayoor pappadam  onion pappadam  different pappadam  kollam pappadam  കൊല്ലം പപ്പടം  പപ്പടക്കച്ചവടക്കാർ
ഓണവിപണി പൊടിപൊടിക്കുമെന്ന പ്രതീക്ഷയിൽ പപ്പടക്കച്ചവടക്കാർ
author img

By

Published : Sep 7, 2022, 4:54 PM IST

കൊല്ലം: സദ്യ വട്ടത്തിന് രുചി തീർക്കുന്ന പപ്പടത്തിന് തിരുവോണം മുന്നിലെത്തിയപ്പോഴും കച്ചവടം തകർന്ന നിലയിലാണ്. ഇടവേളകളില്ലാതെ രണ്ട് വർഷത്തെ കൊവിഡ് തകർത്തു കളഞ്ഞത് ഇനിയുള്ള മണിക്കൂറുകളിൽ കൈയെത്തിപ്പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ആഘോഷങ്ങൾ ഒഴിവായപ്പോൾ പപ്പട കച്ചവടക്കാരുടെ ജീവിതവും പ്രതിസന്ധിയിലായിരുന്നു.

ഓണവിപണി പൊടിപൊടിക്കുമെന്ന പ്രതീക്ഷയിൽ പപ്പടക്കച്ചവടക്കാർ

നിലവിൽ ആഘോഷങ്ങൾ തിരിച്ചെത്തുമ്പോഴും വിൽപ്പനയ്ക്ക് പണ്ടത്തെ മാറ്റു പോരെന്ന് കച്ചവടക്കാർ പറയുന്നു. മഴയും കച്ചവടത്തെ പ്രതിസന്ധിയിലാക്കി. അസംസ്‌കൃത വസ്‌തുക്കളുടെ വില വർധനവും പപ്പടനിർമാണത്തിന്‍റെ പ്രതിസന്ധിക്ക് കാരണമായി. ഉഴുന്ന്, പപ്പടക്കാരം, എണ്ണ എന്നിവയുടെ വിലകൂടി.

അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഉഴുന്ന് ആവശ്യത്തിന് കിട്ടുന്നില്ല. യന്ത്രങ്ങളുപയോഗിച്ച് നിർമിച്ച് പായ്ക്ക് ചെയ്‌ത പപ്പടങ്ങളുടെ കടന്നുവരവും ദോഷകരമായി ബാധിച്ചു. പരമ്പരാഗത രീതിയിൽ വെയിലത്തുവച്ചാണ് പപ്പടം ഉണക്കുന്നത്.

മഴക്കാലത്ത് വെയിലിൽ പപ്പടം ഉണക്കിയെടുക്കുന്ന ചെറുകിടക്കാരുടെ ദുരിതം ഇരട്ടിയായിരുന്നു. ജോലിഭാരവും തൊഴിലാളികളുടെ കുറവും നിലനിൽക്കെ കുഴയ്ക്കാനും പരത്താനും ഇപ്പോൾ യന്ത്രമുണ്ട്. പരിചയ സമ്പന്നരായ തൊഴിലാളികളെ കിട്ടാനും ബുദ്ധിമുട്ടാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പപ്പടം വിലക്കുറവിൽ ലഭിക്കുന്നുണ്ട്. അത് വി​റ്റാൽ നല്ല ലാഭം ലഭിക്കുമെന്നതാണ് കച്ചവടക്കാരെ ആകർഷിക്കുന്നത്. ചെറിയ പപ്പടം, വലിയ പപ്പടം, ഉള്ളി പപ്പടം, വെളുത്തുള്ളി പപ്പടം, മുളക് പപ്പടം, മസാല പപ്പടം, ജീരക പപ്പടം, കുരുമുളക് പപ്പടം, ഗുരുവായൂർ പപ്പടം തുടങ്ങി വിവിധ തരത്തിലുള്ള പപ്പടങ്ങളും വിപണിയിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.